കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രശംസിച്ചതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ഏത് കോണ്‍ഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രശംസിച്ചതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിപാടിയില്‍ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂരിനെയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രശംസിച്ചത്. തരൂര്‍ ഡല്‍ഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നും സുകുമാരന്‍ നായര്‍ പുകഴ്ത്തി.
ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാനായി വന്നപ്പോള്‍ ഡല്‍ഹി നായര്‍ എന്ന് വിളിച്ചു. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്.
അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താന്‍ കാണുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
" f
https://www.facebook.com/Malayalivartha






















