തമിഴ്നാട്ടിൽ തരംഗമാകാൻ മാളികപ്പുറം; തമിഴ് ട്രെയിലർ ജയറാം പുറത്തിറക്കും...2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്...ജനുവരി 6-ന് സിനിമ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, തമിഴ് പതിപ്പിന്റെ ട്രെയിലർ ഇന്ന് (ജനുവരി 2) വൈകിട്ട് 6 മണിക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സൂപ്പർഹിറ്റ് വിജയത്തിലേയ്‌ക്ക് കുതിക്കുകയാണ്. ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജനുവരി 6-ന് സിനിമ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, തമിഴ് പതിപ്പിന്റെ ട്രെയിലർ ഇന്ന് (ജനുവരി 2) വൈകിട്ട് 6 മണിക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. നടൻ ജയറാം തന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ മാളികപ്പുറത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറക്കും.
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























