കേരള സർവകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവം; ഇടക്കാല ഉത്തരവിനെതിരെ സെനറ്റ് അംഗം സുപ്രീം കോടതിയെ സമീപിച്ചു

കേരള സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിൽ നടക്കുകയാണ്. കേരള സർവകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ ഈ ഇടക്കാല ഉത്തരവിനെതിരെ സെനറ്റ് അംഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരള സര്‍വ്വകലാശാല സെനറ്റ് അംഗം എസ് ജയരാമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഈ നീക്കം. വക്കീൽ പി.എസ് സുധീറാണ് ജയരാമനായി ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്‍റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ നാമ നിർദ്ദേശം ചെയ്യണമെന്നായിരുന്നു.ഇതായിരുന്നു ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിൽ വൈസ് ചാന്‍സലറെ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നീളുമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിരിക്കുകയാണ്. .
സിംഗിള്‍ ബെഞ്ച് വിധി സെനറ്റിന്‍റെ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്താല്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു. സമയപരിധിക്കുള്ളിൽ നോമിനിയെ നല്‍കണം . ഇല്ലെങ്കിൽ യു ജി സി ചട്ടവും കേരള സര്‍വകലാശാല നിയമവും അനുസരിച്ച് ചാന്‍സലര്‍ക്ക് നടപടിയെടുക്കാമെന്നും സിംഗിള്‍ ബെഞ്ച് വിധിക്കുകയും ചെയ്തു . സിംഗിള്‍ ബെഞ്ചിന്‍റെ ഈ നിര്‍ദേശങ്ങൾ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുകയാണ്.
അതേസമയം യുജിസി മാനദണ്ഡ ലംഘിച്ച് നിയമിക്കപ്പെട്ട ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. നിശ്ചയിക്കപ്പെട്ട സമയത്തിനകം വിസിമാര്‍ എല്ലാവരും വിശദീകരണം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഹിയറിങ് നടത്തിയിരുന്നു യുജിസി മാര്‍ഗ്ഗനിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കം.
https://www.facebook.com/Malayalivartha

























