സ്വയം ജീവിതം വെട്ടിപ്പിടിച്ച്, രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ അഭിപ്രായം പറയുന്നവരോ, അങ്ങനെ നിലപാടുള്ള ആളുകളുടെ പങ്കാളിയോ ആയിട്ടുണ്ടങ്കിൽ അവരെ പിന്നാലെ നടന്ന് ലൈംഗിക അധിക്ഷേപം നടത്തുക എന്നതാണ് ലൈംഗിക ദാരിദ്രവാസികളായ ഇത്തരം ആളുകളുടെ രതിസുഖം; പൊതുവിടങ്ങളിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സ്വന്തമായി അഭിപ്രായം ഉള്ള രാഷ്ട്രീയം ഉള്ള സ്ത്രീകൾ എത്രത്തോളം മാരകമായ വ്യക്തിഹത്യയ്ക്കാണ് വിധേയരാകുന്നത്; തുറന്നടിച്ച് ജസ്‌ല മാടശേരി

പൊതുവിടങ്ങളിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സ്വന്തമായി അഭിപ്രായം ഉള്ള രാഷ്ട്രീയം ഉള്ള സ്ത്രീകൾ എത്രത്തോളം മാരകമായ വ്യക്തിഹത്യയ്ക്കാണ് വിധേയരാകുന്നത് എന്നതിൻ്റെ അങ്ങേ അറ്റത്തെ ഉദാഹരണമാണിത്.ചിന്താ ജറോമിനും വീണ വിജയനും ഇതാണ് അവസ്ഥയെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. തുറന്നടിച്ച് ജസ്‌ല മാടശേരി.
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പൊതുവിടങ്ങളിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സ്വന്തമായി അഭിപ്രായം ഉള്ള രാഷ്ട്രീയം ഉള്ള സ്ത്രീകൾ എത്രത്തോളം മാരകമായ വ്യക്തിഹത്യയ്ക്കാണ് വിധേയരാകുന്നത് എന്നതിൻ്റെ അങ്ങേ അറ്റത്തെ ഉദാഹരണമാണിത്.
ഒരാൾ ചിന്താ ജറോം, കേരളത്തിലെ തന്നെ ഒരു അർഥ ജുഡീഷ്യറി അധികാരമുള്ള സ്ത്രീയാണ്. മറ്റൊരാൾ വീണ വിജയൻ, നാട് ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ മകളും, സംസ്ഥാന മന്ത്രിയുടെ ജീവിത പങ്കാളിയും കൂടിയാണ്. സംരഭക എന്ന നിലയിൽ ജീവിതത്തിൽ സ്വന്തം ഇടം ഉണ്ടാക്കി എടുത്ത സ്ത്രീ..
ഇവർക്കൊക്കെ ഇതാണ് അവസ്ഥയെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു..
സ്വയം ജീവിതം വെട്ടിപ്പിടിച്ച്, രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ അഭിപ്രായം പറയുന്നവരോ, അങ്ങനെ നിലപാടുള്ള ആളുകളുടെ പങ്കാളിയോ ആയിട്ടുണ്ടങ്കിൽ അവരെ പിന്നാലെ നടന്ന് ലൈംഗിക അധിക്ഷേപം നടത്തുക എന്നതാണ് ലൈംഗിക ദാരിദ്രവാസികളായ ഇത്തരം ആളുകളുടെ രതിസുഖം.
ഒരാൾ ഒരു പദവി വഹിക്കുമ്പോൾ വസ്തുതകൾ വച്ച് അവരെ വിമർശിക്കാം, തെറ്റ് ചൂണ്ടിക്കാട്ടാം. വ്യാജ വാർത്തകളും അപസർപ്പക കഥകളുമായി പിന്നാലെ കൂടി നിരന്തരം ടാർജറ്റു ചെയ്ത്, നിരാശയും അപകർഷതയും പിടിപെട്ട് പൊതുവിടത്തിൽ സ്വന്തം ലൈംഗിക വൈകൃതം പ്രകടിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമം വേണം. സൈബർ കോൺഗ്രസിൻ്റെ ഒക്കെ ഒരു അവസ്ഥയെ.. കഷ്ടം.
https://www.facebook.com/Malayalivartha

























