Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ആറ് ദിവസത്തിനുള്ളില്‍ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കേരളത്തിലെ ഭക്ഷ്യസുരക്ഷ സംവിധാനത്തെ കുറിച്ചുള്ള ആശങ്കകള്‍ അകലുന്നില്ല. മനുഷ്യന്റെ ജീവനെ നേരിട്ട് ബാധിക്കുന്ന ഭക്ഷണവും അതിലെ മായവും കണ്ടെത്തുന്നതിന് അനുയോജ്യമായ ഒരു ലാബ് പോലുമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് പറയുന്നതില്‍ ലജ്ജയുണ്ട്

07 JANUARY 2023 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

ആറ് ദിവസത്തിനുള്ളില്‍ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കേരളത്തിലെ ഭക്ഷ്യസുരക്ഷ സംവിധാനത്തെ കുറിച്ചുള്ള ആശങ്കകള്‍ അകലുന്നില്ല. മനുഷ്യന്റെ ജീവനെ നേരിട്ട് ബാധിക്കുന്ന ഭക്ഷണവും അതിലെ മായവും കണ്ടെത്തുന്നതിന് അനുയോജ്യമായ ഒരു ലാബ് പോലുമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് പറയുന്നതില്‍ ലജ്ജയുണ്ട്. വിഷം ചേര്‍ത്ത ആഹാര പദാര്‍ത്ഥം കണ്ടെത്തിയാലോ അതില്‍ പ്രതിചേര്‍ക്കപ്പെടുന്ന വര്‍ക്കെതിരെ നടപടികളെടുക്കാന്‍ എന്ത് സംവിധാനമാണുള്ളതെന്ന് ചോദിച്ചാല്‍ കൈമലര്‍ത്താനേ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുകയുള്ളൂ.

മായം കണ്ടെത്തി തെളിവ് സഹിതം കോടതിയിലെത്തിച്ചാലോ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും യാതൊരു നടപടിയുമില്ല. പോക്‌സോ കേസുകള്‍ക്ക്, ബലാല്‍സംഗംത്തിന് , തീവ്രവാദത്തിന്, സത്ീധനപീഡനം എന്നുവേണ്ട് മന്ത്രി പുംഗവന്‍മാരുടെ രതിക്രീഡകള്‍ക്ക് വരെ പ്രത്യേക കോടതികള്‍ സ്ഥാപിച്ച് ലക്ഷങ്ങളും കോടികളും മുടിക്കുന്ന സംസ്ഥാനത്ത് മായം ചേര്‍ക്കല്‍ കേസുകള്‍ നോക്കാന്‍ പ്രത്യേക കോടതികളില്ലാത്തത് ഈ മേഖലയിലുള്ളവര്‍ക്ക് തികഞ്ഞ ആശ്വാസമാണ്. പൊതുജനാരോഗ്യത്തിന് പരസ്യവും പണവും നല്കിയിട്ട് കാര്യമില്ലെന്നും രോഗം വരാതിരിക്കാനുള്ള വഴികളാണ് ആലോചിക്കേണ്ടതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കേണ്ട സമയമാണിത്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിര്‍ദേശം വര്‍ഷങ്ങളായി ് സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. 2015 മുതല്‍ ആര്‍ഡിഒകളുടെ മുന്നിലും മജിസ്‌ട്രേട്ട് കോടതികളിലും കെട്ടിക്കിടക്കുന്നത് 1503 കേസുകളാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തിയതിനും കടകളിലെ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനും റജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.

മറ്റു കേസുകളുടെ കൂട്ടത്തിലാണ് കോടതികള്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത്. ഇത് ഏറെ കാലതാമസം ഉണ്ടാക്കുന്നതായും പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാനാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പലതവണ സര്‍ക്കാരിനെ അറിയിച്ചു. ഒരു കോടതിയെങ്കിലും സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപവരെ പിഴയും ആറു മാസംവരെ തടവുമാണ് ശിക്ഷ. ഭക്ഷണം കഴിച്ചയാള്‍ മരിച്ചതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിയമം ഉണ്ട്. ഗുരുതരമായ വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സും റദ്ദാക്കാന്‍ ആവശ്യപ്പെടും.

സ്ഥാപനത്തിന്റെ പ്രവര്‍ത്തന സാഹചര്യം നോക്കിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നത്. ചെറിയ പിഴവുകളാണെങ്കില്‍ തിരുത്താന്‍ നോട്ടിസ് നല്‍കും. പരമാവധി 7 ദിവസം ഇതിനായി നല്‍കും. ഗുരുതരമായ വീഴ്ചയാണെങ്കില്‍ നോട്ടിസ് നല്‍കി കട അടപ്പിക്കും. ഒപ്പം പിഴയും ഈടാക്കും. തുറക്കുന്നതിന് സ്ഥാപനത്തിന്റെ അപേക്ഷ ലഭിച്ചാല്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ചുമതലപ്പെടുത്തുന്ന സ്‌പെഷല്‍ ടീം പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ അനുമതി നല്‍കും.

അടിയന്തര സാഹചര്യത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്യുന്നത്. ന്യൂനത പരിഹരിച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. വീഴ്ച വരുത്തുന്ന സ്ഥാപനത്തിനുള്ള പിഴ പരമാവധി ഒരു ലക്ഷം രൂപയാണ്. പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. സ്ഥാപനത്തിന്റെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കും. അസി.കമ്മിഷണര്‍മാരാണ് ലൈസന്‍സുകളില്‍ നടപടി സ്വീകരിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 16,503 സാംപിളുകള്‍ ലാബ് പരിശോധന നടത്തി. 571 സാംപിളുകള്‍ സുരക്ഷിതമല്ലാത്തവയായും 276 എണ്ണം ഗുണമേന്‍മയില്ലാത്തതായും ഫലം ലഭിച്ചു. കുറ്റക്കാര്‍ക്കെതിരെ 368 അഡ്ജൂഡിക്കേഷന്‍ കേസുകളും 354 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. ആവശ്യത്തിന് അക്രഡിറ്റഡ് ലാബുകളില്ലാത്തതും ജീവനക്കാരുടെ കുറവുമെല്ലാം വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഈ കേസുകള്‍ കോടതി വിചാരണ വേളയില്‍ തന്നെ തള്ളിപോകുന്നതാണ് സ്ഥതി. സര്‍ക്കാരിന് അംഗീകൃത ലാബില്ലാത്തതിനാല്‍ കോടതിയില്‍ പുറത്തുള്ള പരിശോധന ഫലം തള്ളപോകാറാണ് പതിവ്. രശ്മിമാരും, അഞ്ജു പാര്‍വ്വതിമാരും നമ്മുടെ ഇടയില്‍ നിന്നും മാഞ്ഞത് രോഗം ബാധിച്ചിട്ടല്ല. ആഹാരം കഴിച്ചിട്ടാണെന്ന് ചിന്തിക്കുമ്പോള്‍ എല്ലാവരിലും ഒരാളല്‍ ഉണ്ടാവുക സ്വാഭാവികം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (4 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (10 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (32 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (44 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends