സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കിരീടം മുത്തമിട്ട് കോഴിക്കോട്; രണ്ടാം സ്ഥാനം കണ്ണൂരിനും മൂന്നാം സ്ഥാനം പാലക്കാടിനും; ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത് 938 പോയിന്റ് നേടി; സ്കൂൾ കലോത്സവത്തിന് കൊടിയിറക്കം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കിരീടം മുത്തമിട്ട് കോഴിക്കോട്. രണ്ടാം സ്ഥാനം കണ്ണൂരിനും മൂന്നാം സ്ഥാനം പാലക്കാടിനുമാണ്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്.
രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരം നടന്നിരുന്നു. കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റായിരുന്നു . പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത് . ഇരു ജില്ലകളും തമ്മിൽ 2 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. തൃശൂരിന് 910 പോയിന്റുണ്ട്.
https://www.facebook.com/Malayalivartha