Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...


ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...


റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...


19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...

പിണറായി കേരളം വിടണം കത്തോലിക്കസഭ വലിച്ചു കീറുന്നു.

07 JANUARY 2023 05:03 PM IST
മലയാളി വാര്‍ത്ത

ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും, ക്രിസ്തീയ മേലധികാരികളുമായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും  സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ പുറത്തിറങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ജനക്ഷേമം അല്ലെന്ന വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് കത്തോലിക്കാ സഭ രംഗത്തുവന്നത്. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് മുഖപത്രം വിമര്‍ശിക്കുന്നു.

'കത്തോലിക്കാസഭ'യുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖ ലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞവും ബഫര്‍സോണും പിന്‍ വാതില്‍ നിയമനവും അടക്കമുള്ള വിഷയങ്ങള്‍ നിരത്തിയാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. സര്‍ക്കാരിന്റേത് ജനക്ഷേമമുഖമല്ലെന്നാണ് തുടര്‍ച്ചയായുള്ള വികലമായ നയങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് ലേഖനം ആരോപിക്കുന്നു.


'സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. മൂന്ന് കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ല. അവര്‍ ഭൂമയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം.

ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ വിവിധ അതിരൂപതകള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു.

അതേസമയം കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ശനിയാഴ്ച അവസാനിക്കാനിരിക്കെ സമയബന്ധിതമായി ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനാകുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കേസുകള്‍ 11ന് പരിഗണിക്കാനിരിക്കെ, ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് സര്‍വേയടക്കം നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. 11ന് കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്നും വ്യക്തമല്ല.

എന്നാല്‍, 11ന് കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിഗണന പട്ടികയില്‍ വന്നിട്ടില്ല. അന്ന് പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരാന്‍ കേരളത്തിന് സമയം ലഭിക്കുമെന്ന പ്രതീക്ഷയും വനംവകുപ്പിനുണ്ട്.അതേസമയം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ തുടങ്ങിയ ഹെല്‍പ് ഡെസ്‌ക് വഴി വെള്ളിയാഴ്ചവരെ ലഭിച്ചത് അറുപത്തയ്യായിര ത്തോളം പരാതികളാണ്. പരാതികള്‍ നല്‍കാനുള്ള സമയം ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.

പരാതികളില്‍ ഏറിയപങ്കും നേരിട്ട് പരിഹരിക്കാന്‍ കഴിയാത്തവയാണെന്ന് വനം വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരുതല്‍ മേഖല സംബന്ധിച്ച് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തില്‍നിന്ന് വിട്ടുപോയ നിര്‍മ്മിതികള്‍ സംബന്ധിച്ച് ലഭിച്ച പരാതികളിലാണ് തീര്‍പ്പുണ്ടാക്കിയിട്ടുള്ളത്. ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയതിന്റെ മൂന്നു മടങ്ങിലേറെ നിര്‍മ്മിതികള്‍ കരുതല്‍ മേഖലയില്‍ ഉള്ളതായാണ് തുടര്‍പരിശോധനകളില്‍ വ്യക്തമായത്.

ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള നിര്‍മ്മിതികളുടെ വിവരങ്ങള്‍ വനംവകുപ്പിന്റെ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. എന്നാല്‍, നേരിട്ടുള്ള സ്ഥലപരിശോധന ഇന്ന് പൂര്‍ത്തിയാക്കാനുള്ള സാധ്യതയും കുറവാണ്. ഇടുക്കിപോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, സിപിഎം ഉന്നത നേതാക്കള്‍ തുടങ്ങി നാല് വശത്തു നിന്നും ബിഷപ്പുമാരെ കണ്ട് നടത്തിയ ചര്‍ച്ചകളും സോപ്പിടീലും ഫലവത്തായില്ലെന്നാണ് കത്തോലിക്കസഭ പ്രസിദ്ധീകരണം പറയുന്നത്.  എന്തായാലും കോടതി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നാളിതുവരെ അംഗീകരിച്ചിട്ടില്ല.


 കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി യെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സംഘടിതമായി വോട്ട് ചെയ്തതിന്റെ ഫലമാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ക്രിസതൂയ വിഭാഗത്തിന് ഏറ്റവും ഇഷ്ടമുള്ള ഉമ്മന്‍ചാണ്ടിയെ തഴഞ്ഞു കൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിനായി ക്രിസ്തീയ സഭകള്‍ ഒന്നിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ വിശുദ്ധന്മാരുടെ പട്ടികയിലെടുത്ത് കൂടെ കൂട്ടിയതോടെ എല്ലാ വിഭാഗം ക്രിസ്ത്യാനികളും സഭാവ്യത്യാസം മറന്ന് പിണറായി സര്‍ക്കാര്‍ വരാനായി വോട്ട് കുത്തി.

ഇപ്പോള്‍ അതേ ന്യൂനപക്ഷ നേതാക്കള്‍ തന്നെ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ലോക തോല്വിയാണെന്ന്. തോറ്റ് തോറ്റ്ിരിക്കുന്ന കുട്ടിയെ പോലെയാണ് അവര്‍. ജനത്തിന്റെ എല്ലാ കാര്യങ്ങളും മറന്നു കൊണ്ട് വീണ്ടും അവര്‍ പാര്‍ട്ടിയ്ക്കു വേണ്ടി ഭരിക്കുന്നവരായി മാറിയിരിക്കുകയാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ പള്ളിക്കാരുടെ നേതാക്കളെ കാണാനായി പോയ മന്ത്രിമാര്‍ക്കെല്ലാം കണക്കിനിട്ട് കിട്ടിയനെന്നത് മറ്റൊരു വസ്തുതയാണ്. എല്‍ഡിഎഫിനോടൊപ്പം അന്തിയുറങ്ങുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പൊടി പോലുമില്ല കണ്ടു പിടിയ്ക്കാനെന്നാണ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (1 hour ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (2 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (2 hours ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (2 hours ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (2 hours ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (2 hours ago)

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...  (2 hours ago)

അറിഞ്ഞില്ല ആരും പറഞ്ഞില്ല...! മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.... ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുൻപ് നടത്തിയ വിദേശയാത്രകള  (3 hours ago)

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...  (3 hours ago)

19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്  (3 hours ago)

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ  (3 hours ago)

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍  (4 hours ago)

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു  (4 hours ago)

സുഹൃത്തുക്കളോടു നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല.... കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയ യുവാവിനെ കാണാതായി... തെരച്ചില്‍ തുടരുന്നു  (4 hours ago)

Malayali Vartha Recommends