Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ആ നഷ്ടം നഷ്ടം തന്നെ... പല കാരണങ്ങളാല്‍ സ്റ്റേഡിയത്തിലെത്തി കളി കാണാന്‍ തയ്യാറാകാത്ത ആരാധകര്‍ക്ക് വലിയ നഷ്ടം; ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; ഗില്ലില്‍ നിന്ന് നിമിഷനേരം കൊണ്ട് റെക്കോര്‍ഡ് തട്ടിയെടുത്ത് കോലി; സച്ചിന്റെ റെക്കോര്‍ഡ് തൊട്ടരികെ; ഈ അപൂര്‍വ നേട്ടങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല

16 JANUARY 2023 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര നേടിയിരുന്നതിനാല്‍ വെറുമൊരു ചടങ്ങ് മാത്രമാകും കാര്യവട്ടത്തെന്നാണ് പലരും കരുതിയത്. എന്നാല്‍ അവര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. വമ്പന്‍ റെക്കോര്‍ഡുകള്‍ക്ക് വേദിയായി കാര്യവട്ടം ചരിത്രത്തിലിടം പിടിച്ചു. ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ജയം. ഇത് ലോക റെക്കോര്‍ഡാണ്. ഇതോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അതോടെ ഇന്ത്യന്‍ ടീമിന്റെ പ്രിയ ഗ്രൗണ്ടായി കാര്യവട്ടം മാറി.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക കേവലം 22 ഓവറില്‍ 73ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്. 19 റണ്‍സ് നേടി നുവാനിഡു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഏകദിന കരിയറിലെ 46-ാം സെഞ്ചുറിയാണ് വിരാട് കോലി ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 110 പന്തുകള്‍ മാത്രം നേരിട്ട താരം 166 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ഈ വര്‍ഷം കോലി നേടുന്ന രണ്ടാം ഏകദിന സെഞ്ചുറിയാണിത്.

കഴിഞ്ഞ നാല് ഏകദിനത്തിനിടെ മൂന്ന് സെഞ്ചുറികളും കോലി സ്വന്തമാക്കി. ഏകദിനത്തില്‍ 46 സെഞ്ചുറികളുണ്ട് കോലിയുടെ അക്കൗണ്ടില്‍. മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലും (116) സെഞ്ചുറി നേടിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ഗില്ലിന്റെ പേരിലായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇന്നലത്തെ പ്രകടനത്തോടെ കോലിയുടെ പേരിലുമായി. ഗില്‍ രണ്ടാമതും.

2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സാണ് മൂന്നാമത്. അതേസമയം, സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് യുവരാജ് രംഗത്തെത്തി. സെഞ്ചുറി നേടുന്നതിന് മുമ്പെ യുവരാജ്, ഗില്ലിനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു. നന്നായി കളിക്കുന്നുവെന്നും സെഞ്ചുറി പൂര്‍ത്തിയാക്കുവെന്നും യുവരാജ് കുറിച്ചിട്ടു. കോലിയും നന്നായി കളിക്കുന്നുവെന്നും യുവരാജ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മത്സരം കാണാന്‍ ആളില്ലാത്തതിലെ ആശങ്കയും യുവരാജ് പങ്കുവച്ചു. ഏകദിന ക്രിക്കറ്റ് മരിക്കുകയാണോയെന്നും യുവരാജ് ട്വീറ്റില്‍ ചോദിക്കുന്നു.

ശ്രീലങ്കയുടെ വലിയ പരാജയമാണ് കണ്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശര്‍മ (42) ഗില്‍ സഖ്യം 95 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാരത്നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ കോലി- ഗില്‍ സഖ്യം ഒത്തുചേര്‍ന്നതോടെ റണ്‍നിരക്ക് ഉയര്‍ന്നു. ഇരുവരുടേയും ബാറ്റില്‍ നിന്ന് ക്ലാസിക് ഷോട്ടുകള്‍ പിറന്നു. ഇതിനിടെ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 97 പന്തില്‍ നിന്നാണ് ഗില്‍ 116 റണ്‍സെടുത്തത്. രണ്ട് സിക്സും 14 ഫോറും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38) കോലിക്ക് പിന്തുണ നല്‍കി. 108 റണ്‍സാണ് കോലിക്കൊപ്പം ശ്രേയസ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കുമാരയുടെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് ശ്രേയസ് മടങ്ങി. കെ എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ പെന്ന് മടങ്ങിയെങ്കിലും കോലി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 110 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. എട്ട് സിക്സും 13 ഫോറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 46-ാം ഏകദിന സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. അക്സര്‍ പട്ടേല്‍ (2) പുറത്താവാതെ നിന്നു.

രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി.

അതേസമയം മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക ആറിന് 39 എന്ന നിലയിലേക്ക് വീണിരുന്നു. ഇതില്‍ നാല് വിക്കറ്റും സ്വന്തമാക്കിയത് സിറാജ്. സിറാജിന് പുറമെ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (11 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (17 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (42 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends