അതൊട്ടുമേ പ്രതീക്ഷിച്ചില്ല... ശശി തരൂര്‍ തറവാടി നായരാണെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന് തെറ്റി; തന്റെ വിശ്വപൗരന്‍ കഴിവ് തെളിയിക്കാനൊരുങ്ങി ശശി തരൂര്‍; ശ്രീനാരായണഗുരുവിനെ കുറിച്ചുള്ളപുസ്തകം അടുത്ത ലക്ഷ്യം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുകഴ്ത്തിയത് കൊണ്ട് മാത്രം തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തെറ്റി. ശ്രീ നാരായണ ഗുരുവിലുള്ള അറിവ് വെളിപ്പെടുത്താനൊരുങ്ങി ശശി തരൂര്‍. അതോടെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പും മാറും.
ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള സമഗ്രമായ പുസ്തകമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ തത്വ ചിന്തകളും ദര്‍ശനങ്ങളും ജീവിതവുമൊക്കെയുള്ള സമഗ്രമായ പഠനമാണ് താന്‍ ഉദ്ദേശിക്കുന്നത്. 23 പുസ്തകങ്ങള്‍ എഴുതിയതില്‍ ആകെ ഒരു ജീവചരിത്രം മാത്രം. അത് ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ചാണ്. അതിനുശേഷം അത്തരമൊരു പുസ്തകമാണ് അംബേദ്കര്‍: എ ലൈഫ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിമകളുള്ളത് അംബേദ്കറിന്റേതാണ്. കുറച്ചു വര്‍ഷം മുന്‍പ് ചില ചാനലുകള്‍ നടത്തിയ മഹാനായ ഇന്ത്യക്കാരന്‍ ആരെന്ന സര്‍വേയില്‍ ഒന്നാമതെത്തിയതും അംബേദ്കറായിരുന്നു. വീട്ടില്‍ നിന്ന് ചാക്കു കൊണ്ടുവന്ന് പഠിച്ച അംബേദ്കറായിരുന്നു ആദ്യമായി ജാതിയെക്കുറിച്ച് യൂണിവേഴ്‌സിറ്റിയില്‍ ഒരു പേപ്പര്‍ സമര്‍പ്പിച്ചത്.
ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമ്പോഴും മികച്ച ഫെമിനിസ്റ്റുമായിരുന്നു അദ്ദേഹം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി. തുല്യതയ്ക്കായി വാദിച്ചു. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരാകണമെന്ന് 1930കളിലും 40കളിലും അംബേദ്കര്‍ പറഞ്ഞിരുന്നു. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് മാത്രമേ ഉത്തരങ്ങള്‍ പറയൂവെന്ന് ശശി തരൂര്‍ ആദ്യമേ വ്യക്തമാക്കി. സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശശി തരൂര്‍ തറവാടി നായരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുത്തിടെ പറഞ്ഞിരുന്നു. തരൂരിനെ ആദ്യം ഡല്‍ഹി നായരെന്നു വിളിച്ചു. അദ്ദേഹം ചങ്ങനാശേരിയിലെത്തിയപ്പോള്‍ തറവാടി നായരായി.
അല്‍പം കൂടി കഴിഞ്ഞപ്പോള്‍ വിശ്വപൗരനായി. തറവാടി നായരെന്നൊക്കെ സ്വകാര്യ സംഭാഷണത്തില്‍ പറയാമെങ്കിലും പരസ്യമായി പറഞ്ഞതാണ് തരൂരിനു പ്രശ്‌നമായത്.15% വരുന്ന നായര്‍ സമുദായത്തിന്റെ വോട്ട് കൊണ്ട് തരൂര്‍ ജയിക്കുമോ വേറെ എത്രയോ വിഭാഗങ്ങളുണ്ട്. വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് ഒരു എംഎല്‍എയും ഒരക്ഷരം മിണ്ടിയില്ല. താനാണ് പറഞ്ഞതെങ്കില്‍ ഇപ്പോള്‍ എത്ര പ്രസ്താവന ഇറങ്ങിയേനേ. കൂട്ടത്തിലുള്ളവര്‍ പോലും ആക്രമിക്കാന്‍ എത്തിയേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ശശി തരൂര്‍ വെള്ളാപ്പള്ളിയെപ്പോലും അനുകൂലമാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിയമസഭ പുസ്തകോത്സവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ശശി തരൂര്‍ രംഗത്തെത്തി. തന്റെ ഓഫീസിലുണ്ടായ അനുഭവം പങ്കുവെച്ചായിരുന്നു തരൂരിന്റെ പ്രതികരണം. തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നതായി ശശി തരൂര്‍ പറയുന്നു.
പരാതി ഉയര്‍ന്നതിന് പിന്നാലെ മറ്റു വിഭാഗക്കാരെ തെരഞ്ഞ് പിടിച്ച് നിയമിക്കുകയായിരുന്നു. സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. തരൂര്‍ എന്‍.എസ്. യോഗത്തില്‍ പങ്കെടുത്തതിനു പിന്നാലെ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
എന്‍.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീര്‍ന്നെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. തിന് തക്ക മറുപടിയാണ് തരൂര്‍ നല്‍കിയത്. ശ്രീനാരായണ ഗുരുവിന്റെ പുസ്തകമെഴുതുന്നതോടെ അത് മാറുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























