അഞ്ജുവിന്റെ സ്വപ്നങ്ങള്‍ ബാക്കി... പൈലറ്റ് അഞ്ജു ഖതിവാഡയെ വിമാന ദുരന്തം തേടിയെത്തിയപ്പോള്‍ പൊലിഞ്ഞത് വലിയ സ്വപ്നങ്ങള്‍; 16 വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ മരണവും പൈലറ്റ് സീറ്റില്‍; യതി എയര്‍ലൈന്‍സിന്റെ എടിആര്‍ വിമാനം വിജയകരമായി നിലത്തിറക്കി അഭിമാനമാകേണ്ട അഞ്ജു ഇനി ഓര്‍മകളിലെ നൊമ്പരം

വിധി പലപ്പോഴും തീവ്രദു:ഖമാണ് സമ്മാനിക്കുക. നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. അതില്‍ ഓരോരുത്തര്‍ക്കും ഓരോ കഥകളുണ്ടാകും. വിമാനദുരന്തമെന്ന മരണവിധി പൈലറ്റ് അഞ്ജു ഖതിവാഡയെയും തേടിയെത്തി.
അഞ്ജുവിനെപ്പോലെ, യതി എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേലും 16 വര്‍ഷം മുന്‍പു മരിച്ചത് ഇതുപോലെയൊരു വിമാനദുരന്തത്തിലാണ്. ദീപക് പറത്തിയ യതി എയര്‍ലൈന്‍സ് വിമാനം 2006 ജൂണ്‍ 21ന് അപകടത്തില്‍പെട്ടത് ജുംലയില്‍വച്ചായിരുന്നു. ആ ദുരന്തത്തില്‍ ദീപക് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു.
ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായി. പൈലറ്റായി കരിയര്‍ മുന്നോട്ടു കൊണ്ടുപോയി. ബിരാട്‌നഗറിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തില്‍ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തില്‍ 7 വയസ്സുള്ള മകനുമുണ്ട്.
നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളില്‍ വിജയകരമായ ലാന്‍ഡിങ് നടത്തി, പൈലറ്റ് എന്ന നിലയില്‍ പ്രശംസ നേടിയിരുന്നു. ഇന്നലെ ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനം അപകടത്തില്‍പെടുമ്പോള്‍ ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികിലായിരുന്നു അവര്‍. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനം വിജയകരമായി നിലത്തിറക്കി കരിയറിലെ പുതിയ നേട്ടത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങേണ്ടിയിരുന്ന അഞ്ജു ഇനി ഓര്‍മകളിലെ നൊമ്പരമായി.
കഠ്മണ്ഡുന്മ വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ നാടോടി ഗായിക നിര ഛന്ത്യാലും (22) ഉള്‍പ്പെട്ടു. മകര സംക്രാന്തിയോടനുബന്ധിച്ച് പോഖാരയില്‍ ഇന്നു നടക്കാനിരുന്ന പരിപാടിയില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു.
അതേസമയം വിമാന ദുരന്തത്തെ പറ്റി അന്വേഷണം ആരംഭിച്ചു. നേപ്പാളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുരക്ഷാ റിപ്പോര്‍ട്ട് അനുസരിച്ച്, പൈലറ്റുമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ ഭൂപ്രകൃതിയാണ്. എപ്പോള്‍ വേണമെങ്കിലും സ്വഭാവം മാറാവുന്ന കാലാവസ്ഥയുടെ സവിശേഷതയും മികച്ച റഡാര്‍ സാങ്കേതികവിദ്യയുടെ അഭാവവും കൂടിയാകുമ്പോള്‍ നേപ്പാളിലേത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളായി മാറുന്നു.
എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 8 പര്‍വതങ്ങളും നേപ്പാളിലാണ്. വ്യോമഗതാഗതം ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൊന്നാണു രാജ്യത്തേത്. മോശം കാലാവസ്ഥയില്‍ അപകടഭീഷണി ഇരട്ടിയാകും. റോഡ് യാത്രാസൗകര്യങ്ങള്‍ കുറവും ദുര്‍ഘടവുമായതിനാല്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത ചെറുവിമാനങ്ങളെ യാത്രക്കാര്‍ ആശ്രയിക്കുന്നു.
ചെറുവിമാനങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ അപകടസാധ്യത കൂടുതലാണെന്നതു സ്ഥിതി വഷളാക്കുന്നു. പഴയ വിമാനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നതാണു മറ്റൊരു വെല്ലുവിളി. സമീപ വര്‍ഷങ്ങളില്‍ നേപ്പാള്‍ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും ഇപ്പോഴും പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണ്.
ലുക്ലയിലേതു പോലെ മലനിരകളിലുളള വിമാനത്താവളങ്ങളില്‍ മതിയായ റണ്‍വേയോ സുരക്ഷാസാഹചര്യമോ ഇല്ല. രാജ്യത്തെ 43 വിമാനത്താവളങ്ങളിലും വ്യാപകമായുള്ള ഹ്രസ്വമായ ലാന്‍ഡിങ് സ്ട്രിപ്പുകള്‍ വലിയ അപകടഭീഷണിയാണ്. പുതിയ പോഖര രാജ്യാന്തര വിമാനത്താവളത്തില്‍ 45 മീറ്റര്‍ വീതിയും 2500 മീറ്റര്‍ നീളവുമുള്ള റണ്‍വേയുമാണുള്ളത്.
1949ല്‍ രാജ്യത്തു വിമാന സര്‍വീസ് ആരംഭിച്ചതിനു ശേഷം ചെറുതും വലുതുമായി എണ്‍പതോളം അപകടങ്ങളുണ്ടായി. എഴുന്നൂറിലേറെപ്പേര്‍ മരിച്ചു. സുരക്ഷാ അപര്യാപ്തത ചൂണ്ടിക്കാട്ടി നേപ്പാള്‍ വിമാനക്കമ്പനികള്‍ക്കു യൂറോപ്പിലേക്കു സര്‍വീസ് നടത്തുന്നതിനു യൂറോപ്യന്‍ യൂണിയന്‍ 2013 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത് രണ്ടാഴ്ച മുന്‍പാണ്. കഠ്മണ്ഡുന്മ പോഖര രാജ്യാന്തര വിമാനത്താവളം നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ ഉദ്ഘാടനം ചെയ്തത് ജനുവരി ഒന്നിന്. അതിനിടയ്ക്കുള്ള അപകടം നേപ്പാളിനെ ഏറെ ഞെട്ടിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























