വിറങ്ങലിച്ച്പ്രദേശവാസികള്‍..... കല്യാണം കഴിഞ്ഞ് ആറുവര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ തങ്ങളുടെ പൊന്നുമോള്‍ ഇനി തിരിച്ചുവരില്ലെന്നറിഞ്ഞു വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനില്‍കുമാറിനെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാര്‍

കല്യാണം കഴിഞ്ഞ് ആറുവര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ തങ്ങളുടെ പൊന്നുമോള്‍ ഇനി തിരിച്ചുവരില്ലെന്നറിഞ്ഞു വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനില്‍കുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികള്‍ വിറങ്ങലിച്ചു നിന്നുപോയി.
തൊട്ടടുത്തുള്ള രണ്ടു വീടുകളിലായുണ്ടായ രണ്ടുമരണങ്ങള്‍ ചാരംപറമ്പ് പ്രദേശത്തെയാകെ ദുഖത്തിലാഴ്ത്തി. കായലിനടുത്താണ് ഇരുവീടുകളും
ദുരന്തവാര്‍ത്തയറിഞ്ഞു ശിവകൃപ വീടിന്റെയും പോത്തശ്ശേരി വീടിന്റെയും മുറ്റത്തു നിമിഷനേരംകൊണ്ട് പ്രദേശവാസികള്‍ തടിച്ചുകൂടി. അച്ഛനെ നഷ്ടപ്പെട്ട കൗമാരക്കാരായ രണ്ടുമക്കളെയും ഭാര്യയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ജനപ്രതിനിധികളും സങ്കടത്തിലായി.
തെക്കനാര്യാട് ശിവകൃപയില്‍ ഗോപനെയും പോത്തശ്ശേരി അനില്‍കുമാറിന്റെ ഏക മകള്‍ മഹാലക്ഷ്മിയെയും കാണ്മാനില്ലെന്നറിഞ്ഞു ബന്ധുക്കളും പരിസരവാസികളും പ്രദേശം മൊത്തം തിരഞ്ഞെങ്കിലും കായലിലേക്ക് ആരുടെയും ശ്രദ്ധ പോയിരുന്നില്ല.
അവസാനം ഗോപന്റെ മകന്‍ ആദര്‍ശ് കൂട്ടുകാരുമൊത്ത് ജെട്ടിയിലെത്തി വെറുതെയൊന്നു വെട്ടമടിച്ചു നോക്കിയപ്പോഴാണ് മഹാലക്ഷ്മി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുകണ്ടത്. ഉടനെ തന്നെ കുഞ്ഞിനെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്കോടി. പിന്നീടു നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ കിട്ടിയതിനു തൊട്ടടുത്തായി ഗോപന്റെ മൃതദേഹവും കിട്ടി.
മഹാലക്ഷ്മിയുടെയും ഗോപന്റെയും വീടുകള്‍ ഒരു പുരയിടത്തില്‍ തന്നെയാണ്. കുഞ്ഞിനും ഗോപനുംവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയിലാണ് ചേതനയറ്റ മഹാലക്ഷ്മിയെയും കൊണ്ട് അനില്‍കുമാറിന്റെ മുന്നിലൂടെ ആളുകള്‍ ആശുപത്രിയിലേക്കു പാഞ്ഞത്. ഇതുകണ്ടു നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞ അനില്‍കുമാറിനെ ആശ്വസിപ്പിക്കാനാകാതെ സങ്കടക്കടലിലായി നാട്ടുകാര്‍.
https://www.facebook.com/Malayalivartha


























