ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം

ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം.
കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ കലക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദര്‍ശിക്കും. തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിട്ടുണ്ടായിരുന്നു.
കടുവ ഭീതി നിലനില്‍ക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്. അതിനിടെ പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയില്‍ ഇറങ്ങുന്ന പിടി 7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങള്‍ എന്ന് എത്തുമെന്ന് ഇന്നറിയാം.
ഇടവേളകളില്ലാതെ വയനാട്ടില്‍ പലയിടത്തായി വന്യജീവി ആക്രമണവും പിടികൂടല്‍ ദൗത്യവുള്ളതാണ് വരവ് വൈകാന്‍ കാരണം.പിടി സെവനെ പിടികൂടിയാല്‍, താമസിപ്പിക്കാനുള്ള കൂട് ധോണി ക്യാമ്പില്‍ ഒരുങ്ങി.അടുത്ത ദിവസങ്ങളില്‍ പിടി സെവന്‍, മറ്റു ചില ആനകള്‍ക്ക് ഒപ്പം എത്തിയിട്ടുണ്ടായിരുന്നു. കൃഷിയിടത്തിലൂടെ പതിവായി സഞ്ചരിക്കുന്നതും ആശങ്ക കൂട്ടുന്നു.
"
https://www.facebook.com/Malayalivartha


























