ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

ശബരിമലയിൽ മാളികപ്പുറത്തിനു സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന കരാർ തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ ചെറിയനാട് പാലക്കുന്ന് രജീഷ് (40 ) ആണ് മരിച്ചത്. കഴിഞ്ഞ 2 ന് വൈകിട്ട് 5 ഓടെ മാളികപ്പുറത്തിനു സമീപം വെടിക്കെട്ടു പുരയിൽ കതിനയിൽ വെടിമരുന്ന് നിറക്കുന്നതിനിടെ തീ പടർന്നാണ് പൊളളലേറ്റത്.
40 ശതമാത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ശബരിമലയിൽ നിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം 20 ശതമാത്തിലേറെ പൊള്ളലേറ്റ ചെങ്ങന്നൂർ കരയ്കാട് പാലക്കുന്ന് മോടിയിൽ അമൽ (28) മെഡിക്കൽകോളജജിൽ ചികിത്സയിലാണ്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ തോന്നയ്ക്കാട് ആറ്റുവട് ശേരി ജയകുമാർ(47) കഴിഞ്ഞ 6 ന് ജയകുമാർ മരണപ്പെട്ടിരുന്നു.മെഡിക്കൽ കോളേജിലെ ബേൺസ് യുണിറ്റിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്ന രജീഷ് ഇന്ന് രാവിലെ 9.30 നാണ് അന്തരിച്ചത്. ശബരിമലയിലെ വെടിക്കെട്ടു കരാറുകാരൻ്റെ തൊഴിലാളിയായി പ്രവർത്തിച്ചു വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























