Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

വിവാഹത്തലേന്ന് വധു കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത; സൈലന്റ് അറ്റാക്കാവാം മരണ കാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർ:- ആന്തരീകാവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തത വരുകയുള്ളുവെന്ന് പോലീസ്...

16 JANUARY 2023 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

വിവാഹത്തലേന്ന് കുഴഞ്ഞു വീണ് മരിച്ച പാതായ്‌ക്കര സ്കൂൾപടി കിഴക്കേതിൽ ഫാത്തിഫ ബത്തൂലിന്റെ മരണത്തിൽ അടിമുടി ദുരൂഹത . 19 കാരിയുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണെന്നും, ആന്തരീകാവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ടു വന്നാലെ വ്യക്തത വരികയുള്ളുവെന്നും സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർ വ്യകത്മാക്കി. കുഴഞ്ഞു വീണ ഉടൻ യുവതിയെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലാണ് എത്തിച്ചത്.

ഇ.സി.ജിയും മറ്റു പരിശോധനകളും നടത്തിയ ഡോക്ടർ സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണു തുടർന്നു മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ തുളസിയോടു പറഞ്ഞത്.

മരണകാരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണമായ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം മരണത്തിലെ അവ്യക്തത മാറ്റാൻ യുവതിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കയിച്ചിട്ടുണ്ട്. ഇതിന്റെയും റിപ്പോർട്ടു വന്നാൽ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയു. വെള്ളിയാഴ്ച രാത്രി വീട്ടിൽ കൂട്ടുകാരും വീട്ടുകാരുമൊത്ത് ചിത്രമെടുക്കുന്നതിനിടയിലാണ് ഫാത്തിഫ കുഴഞ്ഞ് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവാഹത്തലേന്നത്തെ വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങിയ പ്രിയപ്പെട്ടവൾ വീണത് മരണത്തിലേക്കായിരുന്നെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുകാരും നാട്ടുകാരും. രണ്ടാഴ്ച മുൻപാണ് മൂർക്കനാട് സ്വദേശിയുമായി നിക്കാഹ് കഴിഞ്ഞിരുന്നത്.

 

ഇ.എം.എസ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാൻ ആശുപത്രിയിലും ആളുകൾ കൂട്ടമായെത്തിയിരുന്നു. പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. കല്യാണപ്പന്തലൊക്കെ രാത്രിയിലേ അഴിച്ചുമാറ്റിയിരുന്നു. സഹപാഠികളും നാട്ടുകാരുമടക്കം നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പ്രതിശ്രുതവരനും ബന്ധുക്കളുമെത്തിയിരുന്നു. ഫാത്തിഫയും കുടുംബവും മൂന്നുമാസം മുമ്പാണ് പുതിയ വീടുവെച്ച് താമസം തുടങ്ങിയത്. ഈ പുതുവീട്ടിലേയ്ക്ക് തന്നെയാണ് ഫാത്തിമയുടെ ചേതനയറ്റ ശരീരം എത്തിച്ചതും.

വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ എല്ലാവരും ചേർന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലാക്കാനായിരുന്നില്ല. വിവാഹ ദിവസം വധുവിന്റെ മരണ വിവരം അറിയാതെ പല ബന്ധുക്കളും വിവാഹത്തിനായി എത്തിക്കൊണ്ടിരുന്നു. ഹൃദയഭേദകമായ കാഴ്‌ച്ചയായിരുന്നു പിന്നീട് കാണാൻ കഴിഞ്ഞത്. പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ. തുളസിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കി വൈകിട്ടോടെ ഖബറടക്കി. 

നിക്കാഹ് നേരത്തെ കഴിഞ്ഞതായിരുന്നു. തുടർന്നു വിവാഹ സൽക്കാരവും കൂട്ടിക്കൊണ്ടുപോകലുമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്. നാട്ടുകാർക്കും വരന്റെ വീട്ടുകാർക്കുമൊന്നും ഇതുവരെ ഫാത്തിമയുടെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പുതുജീവിതത്തിലേക്കു കാൽവച്ച് മണവാട്ടിയായി വരന്റെ വീട്ടിലേക്കിറങ്ങേണ്ട അതേ സമയത്ത് ഇന്നലെ ഫാത്തിമ ബത്തൂലിന്റെ മൃതദേഹം പള്ളിയിലേക്കെടുത്തപ്പോൾ വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല, കണ്ടുനിന്നവർക്കാർക്കും അതു താങ്ങാനായില്ല.

വരനൊപ്പം നടന്നു നീങ്ങേണ്ട വിവാഹപ്പന്തലും വഴിയും കടന്ന് ആംബുലൻസിനൊപ്പം ആ മൃതദേഹവുമായി പൊട്ടിക്കരച്ചിലുകൾക്കും വിങ്ങിപ്പൊട്ടലുകൾക്കുമിടയിൽ നാട് നീങ്ങി. വധുവിന്റെ അന്ത്യകർമങ്ങൾക്ക് മൂകസാക്ഷിയായി വരനും ഉണ്ടായിരുന്നു. വരൻ മൂർക്കനാട് സ്വദേശി മുബഷിർ നിക്കാഹിനും വിവാഹത്തിനുമായി ദിവസങ്ങൾക്കു മുൻപാണ് വിദേശത്തുനിന്നെത്തിയത്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള അവസാന തയാറെടുപ്പുകളുമായി ആഹ്ലാദനിമിഷങ്ങളിലായിരുന്നു വീട്. കുടുംബാംഗങ്ങളോടും വീട്ടിലെത്തിയവരോടുമൊപ്പം ഫോട്ടോയെടുക്കുന്നതിനിടെയാണ് വെള്ളിയാഴ്‌ച വൈകിട്ട് ഫാത്തിമ കുഴഞ്ഞുവീണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (13 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (19 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (44 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends