Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എ.കെ ശശീന്ദ്രനെ തേടി കേന്ദ്ര ഏജൻസികൾ, വധശ്രമ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കണ്ണൂരിലെ ആറളം ഫാമിൽ 23 തവണ എത്തിയതിൽ ദുരൂഹത ഉയരുന്നു, സംശയ വലയിൽ സി.പി.എം നേതാക്കളും...!

16 JANUARY 2023 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

കോൺഗ്രസ് നേതാവ് പി.എം. സെയ്ദിൻറെ മകനെ വധിക്കാൻ ശ്രമിച്ച കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ 23 തവണ കണ്ണൂരിലെ ആറളം ഫാമിൽ എത്തിയത് എന്തിനെന്ന കാര്യത്തിൽ ദുരൂഹത ഉയരുമ്പോൾ സംശയ നിഴലിലാവുന്നത് എൻ സി പിയും സി പി എമ്മും. കേന്ദ്ര ഏജൻസികളായ റോ (റിസർച്ച് ആൻറ് അനാലിസിസ് വിങ്ങും)യും ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ഇക്കാര്യം അന്വേഷിക്കാൻ കേരളത്തിലെത്തും.കണ്ണൂർ ആറളം ഫാമിൽ നിന്ന് വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഏജൻസികൾ വിവരം തേടി.

കണ്ണൂർ വനം വകുപ്പ് ഭരിക്കുന്നത് സി പി എം സ്വാധീനമുള്ള ഉദ്യോഗസ്ഥരാണ്. വനം വകുപ്പിൻെറ മന്ത്രി ഘടകകക്ഷിയാണെങ്കിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സി പി എം തന്നെയാണ്. എ.കെ.ശശീന്ദ്രൻ ഇക്കാര്യത്തിൽ തീർത്തും ദുർബലനാണ്. ശശീന്ദ്രൻ്റെയും റോഷി അഗസ്റ്റിൻ്റെയുമൊക്കെ ഓഫീസിൽ സി പി എമ്മിന് ചാരൻമാരുണ്ട്.വനം മന്ത്രി എ.കെ.ശശീന്ദ്രനും കണ്ണൂരിലെ സി പി എം നേതാക്കളും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളുടെ അന്വേഷണ വലയിലാണ്. എൻ സി പി പ്രതിനിധിയാണ് ഫൈസൽ .മന്ത്രി എ കെ ശശീന്ദ്രനും എൻസിപി പ്രതിനിധിയാണ്.

2019-22 കാലത്തെ മൂന്ന് വർഷത്തെ കാലയളവിന് ഇടയിലാണ് കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിലെ വനം വകുപ്പിൻറെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മുഹമ്മദ് ഫൈസൽ 23 തവണ രഹസ്യമായി എത്തിയത്. 23 തവണ ആറളം ഫാമിൽ എത്തിയെങ്കിലും വനംവകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മുഹമ്മദ് ഫൈസലിൻറെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നത് ദുരഹതയേറ്റുന്നു. അതിഥികൾ മന്ത്രിമാരാണെങ്കിൽ

പോലും പേര് ചേർക്കണം. ആറളം ഫാമിൻ്റെ ഇൻസ് പെക്ഷൻ ബംഗ്ലാവിൽ താമസിക്കണമെങ്കിൽ തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തിൻെറ അനുമതി ആവശ്യമാണ്. വനം വകുപ്പ് ആസ്ഥാനത്താണ് വനം വകുപ്പ് മേധാവി പ്രവർത്തിക്കുന്നത്. അസിസ്റ്റൻറ് വനം വേധാവിയാണ് വനം ഐ.ബികളിൽ താമസിക്കാൻ അനുമതി നൽകാറുള്ളത്. വനം വകുപ് ആസ്ഥാനത്തിൻ്റെ അനുമതിയില്ലാതെ ആർക്കും ഐ .ബി യിൽ താമസിക്കാൻ കഴിയില്ല. ഇതിൽ നിന്നും വനം വകുപ്പിലെ ഉന്നതർ അറിഞ്ഞു കൊണ്ടാണ് മുഹമ്മദ് ഫൈസൽ എത്തിയതെന്ന് വ്യക്തം.

ഈ സമയത്ത് ഇദ്ദേഹത്തെ കാണാൽ ചില ജ്വല്ലറി ഉടമകളും എത്തിയിരുന്നതായി പറയപ്പെടുന്നു. ഇദ്ദേഹത്തിൻറെ 23ാമത്തെ ആറളം ഫാം സന്ദർശന വേളയിൽ ഒരു സിനിമാ നിർമ്മാതാവും ജ്വല്ലറി ഉടമയും ഒപ്പമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ജ്വല്ലറി ഉടമകളെ ചുറ്റപറ്റി നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. സമീപകാലത്ത് നടന്ന സ്വർണ്ണ കടത്തിലെ സ്വർണ്ണം എത്തിയത് ജുവലറി ഉടമകൾക്ക് വേണ്ടിയാണെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തിലുള്ളവരാണ് സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിക്കുന്നത്.

വധശ്രമക്കേസിൽ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് ഇപ്പോൾ. ഹൈക്കോടതി ഇദ്ദേഹത്തിൻറെ ജാമ്യാപേക്ഷയിൽ ജനവരി 17ന് വാദം കേൾക്കാനിരിക്കെയാണ് പുതിയ വിവാദം. നേരത്തെ സേവ് ലക്ഷദ്വീപ് ഫോറത്തിനെ സഹായിച്ച രാഷ്ട്രീയ നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസൽ. വധശ്രമത്തിന് ശിക്ഷിക്കപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിൻറെ എംപി സ്ഥാനം രാജ്യസഭ റദ്ദാക്കിയിരുന്നു.

സേവ് ലക്ഷദ്വീപ് ഫോറം ചില ഇസ്ലാമിക സംഘടനകളുടെ സംയുക്ത ഫോറമാണ്. ഇവർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണ്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷദ്വീപിൽ നിന്നും പുറത്താക്കാൻ ഫോറത്തിൻ്റെ പ്രവർത്തകർ ശ്രമിച്ചിരുന്നു. സേവ് ലക്ഷ ദ്വീപ് ഫോറത്തിന് സി പി എം പിന്തുണയുണ്ടായിരുന്നു എന്നത് വ്യക്തമാണ്. കേന്ദ്ര സർക്കാരിനെതിരായ വിരോധമാണ് സി പി എം ഇക്കാര്യത്തിൽ പ്രകടിപ്പിച്ചത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആറളത്തേക്കും തിരിച്ചും വനം വകുപ്പിൻറെ വാഹനത്തിലാണ് കണ്ണൂരിലെ തയ്യിലിലുള്ള റിസോർട്ടിലേക്കും മാനന്തവാടിയിലേക്കും മുഹമ്മദ് ഫൈസൽ പോയിരുന്നതായി വനംവകുപ്പ് ജീവനക്കാർ പറയുന്നു. എന്നാൽ ഇദ്ദേഹത്തിൻറെ യാത്രകൾ ഐബിയിലെ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നുണ്ട്. അതൊന്നും രേഖപ്പെടുത്തിയിട്ടില്ല. വനം വകുപ്പിലെ വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ. സർക്കാരിൻ്റെ അറിവ് കൂടിയേ തീരൂ.

ധനികനായ എം.പിക്ക് സ്വന്തമായി കണ്ണൂരിൽ സഞ്ചരിക്കാൻ വാഹനം കിട്ടാതിരിക്കില്ല. എന്നിട്ടും ഫൈസൽ സർക്കാർ കാറിൽ സഞ്ചരിച്ചെങ്കിൽ അത് മറ്റെന്തിനോ വേണ്ടിയായിരിക്കണം. സ്വർണകടത്തിൽ പോലും ഇദ്ദേഹത്തിന് ബന്ധമുണ്ടോ എന്നും കേന്ദ്ര സർക്കാർ അന്വേഷിക്കും.മുഹമ്മദ് ഫൈസൽ അദ്ദേഹത്തിൻറെ അടുത്തസുഹൃത്തായ ഡിഎഫ് ഒയെ കാണുന്നതും അതീവരഹസ്യമായിട്ടാണ്. ഇദ്ദേഹത്തിൻറെ സുഹൃത്തായ ഡിഎഫ് ഒയ്ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്.

അതിനാൽ ഇദ്ദേഹത്തിന് എപ്പോഴും സുരക്ഷാഗാർഡുകളുണ്ടായിരിക്കും. എന്നാൽ മുഹമ്മദ് ഫൈസൽ കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം ഈ സുരക്ഷാ ഗാർഡുകളെയും ഒഴിവാക്കിയിരുന്നു. ഒരു തവണ മുഹമ്മദ് ഫൈസലിൻറെ സന്ദർശനവേളയിൽ ആറളത്ത് പരിശോധന നടത്താൻ എൻഐഎ നീക്കം നടത്തിയിരുന്നു. ഇതേക്കുറിച്ച് വിവരം ലഭിച്ച മുഹമ്മദ് ഫൈസൽ അതിവേഗം മടങ്ങുകയായിരുന്നു. ഫൈസലിന് തീവ്രവാദ ബന്ധമുണ്ടോ എന്നും കേന്ദ്രത്തിന് സംശയമുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഏജൻസികൾ വിവരം തേടിയിട്ടുണ്ട്.ഫൈസൽ എത്തുമ്പോൾ ഡി.എഫ്.ഒ തങ്ങളെ ഒഴിവാക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുഹമ്മദ് ഫൈസലുമായുള്ള ബന്ധത്തിൽ സംശയമുണ്ട്.ആരോപണ വിധേയനായ ഡി.എഫ്.ഒ ക്ക് സി പി എം ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. എൻ സി പി യുടെയും മന്ത്രിയുടെയും പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്. ഇല്ലെങ്കിൽ ഇയാൾക്ക് കണ്ണൂരിൽ പ്രവർത്തിക്കാൻ കഴിയില്ല. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എഴുതി കൊടുക്കുന്ന പേരുകാരാണ് കണ്ണൂരിൽ വനം വകുപ്പ് ആസ്ഥാനത്തെത്തുന്നത്.


വധശ്രമക്കേസിൽ 10 വർഷം തടവിനു ശിക്ഷിച്ചതിനെതിരെ ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഫൈസലിനെയും മറ്റു മൂന്നുപേരെയും കവരത്തി ജില്ലാ സെഷൻസ് കോടതിയാണു ബുധനാഴ്ച ശിക്ഷിച്ചത്.2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സാലിഹിനെ എൻ സി പി പ്രവർത്തകരായ പ്രതികൾ സംഘം ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്നാണു കേസ്. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സഈദിന്റെ മകളുടെ ഭർത്താവാണു മുഹമ്മദ് സാലിഹ്.

33 പ്രതികളുണ്ടായിരുന്ന കേസിൽ മുഹമ്മദ് ഫൈസലും സഹോദരങ്ങളും ഉൾപ്പെടെ നാലു പേരാണു ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 148, 448, 427, 324, 342, 307, 506,149 വകുപ്പുകൾ പ്രകാരമാണു ശിക്ഷിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ വീതം ഒടുക്കുകയും വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ ഇന്നലെ ഹെലികോപ്റ്ററിൽ എത്തിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.അഭിഭാഷകൻ ശാസ്തമംഗലം ഡി അജിത് കുമാർ മുഖേനെയാണു മുഹമ്മദ് ഫൈസൽ ഉഹപ്പെടെയുള്ള അപ്പീൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. വിചാരണക്കോടതി വിധിയും ശിക്ഷയും നിയമത്തിനും വസ്തുതകൾക്കും തെളിവുകൾക്കും വിരുദ്ധമാണെന്നു ഹർജിക്കാർ വാദിച്ചു.

തെളിവുകൾ പക്ഷപാതപരമോ താൽപ്പര്യങ്ങളുള്ളതോ ആണ്. ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. പരുക്ക് ജീവനു ഭീഷണിയുണ്ടാക്കുന്നതല്ലെന്നും സാക്ഷികൾ വിവരിച്ച മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് സംഭവിച്ചതല്ലെന്നും ഡോക്ടർമാർ പറഞ്ഞതായും ഹർജിക്കാർ വാദിച്ചു.ഒന്നാം പ്രതി അമീൻ തലയുടെ പിൻഭാഗത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിപ്പെടുത്തിയെന്നാണു കോടതിയിലുള്ള കേസ്. എന്നാൽ ഉപയോഗിച്ച ആയുധം വടിവാളാണെന്നാണു പ്രഥമ വിവര പ്രസ്താവനയിൽ പറയുന്നത്. ഇതു ഒരു പ്രാധാന്യവുമില്ലാത്ത ചെറിയ വൈരുദ്ധ്യമാണെന്നാണു വിചാരണ കോടതി നിരീക്ഷിച്ചതെന്നും ഹർജിക്കാർ വാദിച്ചു.

എൻ സി പി നേതാവുകൂടിയായ മുഹമ്മദ് ഫൈസൽ 2014 മുതൽ ലക്ഷദ്വീപിൽനിന്നുള്ള എംപിയാണ്. കഴിഞ്ഞവർഷം ജൂലൈയിൽ മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപിലെ വീട്ടിലും ന്യൂഡൽഹിയിലെ സർക്കാർ അനുവദിച്ച ഫ്‌ളാറ്റിലും സി ബി ഐ പരിശോധന നടത്തിയിരുന്നു. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ഫൈസലിനും ബന്ധു അബ്ദുൾ റാസിക്കുമെതിരെ സി ബി ഐ കേസെടുത്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഫൈസലിനെതിരെ നിലവിലുണ്ട്.

എൻസിപി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്ന ആരോപണത്തിന് ശേഷമാണ് ശശീന്ദ്രനെതിരെ മറ്റൊരു ആരോപണം കൂടി ഉയരുന്നത്.പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു.. പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എൻസിപി നേതാക്കൾ പറയുന്നു. ഓഡിയോയിൽ കുരുങ്ങാതിരിക്കാൻ മന്ത്രി ശ്രമിക്കുന്നത് വ്യക്തമാണ്.

ഫോൺ സംഭാഷണത്തിൽ എ കെ ശശീന്ദ്രൻ വീണ്ടും കുടുങ്ങിയപ്പോൾ സർക്കാരാണ് പ്രതിസന്ധിയിലായത്. രണ്ടാം പിണറായി സർക്കാർ രണ്ട് മാസം പിന്നിടുമ്പോഴാണ് പീഡന പരാതി തീ‍ർപ്പാക്കാൻ മന്ത്രി ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവന്നത്. സ്ത്രീ സുരക്ഷയാണ് സർക്കാർ വലിയ ചർച്ചയാക്കുന്നത്. സ്ത്രീകളിൽ നിന്നും പരാതി വീട്ടിലെത്തി സ്വീകരിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയിൽ തീ‍ർക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രൻറെ ഫോൺ സംഭാഷണം പുറത്തായത്.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നം തീർക്കാനുള്ള ഇടപെടൽ എന്നാണ് മന്ത്രി പറഞ്ഞത്. പരാതിക്കാരിയുടെ അച്ഛൻ തൻറെ പാർട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങൾ അറിയില്ല. ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയിൽ പ്രശ്നം അവസാനിപ്പിക്കണമെന്ന് പറഞ്ഞതെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറഞ്ഞു..

നേരത്തെ 2017ൽ ഫോൺ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യൽ അന്വേഷണത്തിൽ ലഭിച്ച് ക്ലീൻ ചിറ്റ് പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രൻ വീണ്ടും അന്ന മന്ത്രി സഭയിൽ തിരിച്ചെത്താൻ കാരണം.വീണ്ടും അതേ ആരോപണമാണ് ശശീന്ദ്രനെ തേടിയെത്തിയത്. ഇത്തരത്തിൽ ഒരു സ്ഥിരം തലവേദനയായ ശശീന്ദ്രൻ വീണ്ടും സർക്കാരിനെ പ്രതിസന്ധിലാക്കിയപ്പോൾ കൂട്ടിന് സി പി എം നേതാക്കളുമുണ്ട് എന്ന സമാധാനം മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (9 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (15 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (40 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends