കോഴിക്കോട് റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലാളൂര്‍ എരഞ്ഞോത്ത് സ്വദേശിനി സെലീന (43) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ തീ പടരുന്ന നിലയില്‍ കണ്ടത് പള്ളി പെരുന്നാളിന് എത്തിയവരാണ്. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍. ഇന്നലെ വൈകുന്നേരത്തോടെ ഇവര്‍ തനിച്ച് തലയാട്ടെത്തിയതെന്നാണ് സൂചനകള്‍. ആളെ തിരിച്ചറിഞ്ഞത് മകന്‍ ഷാമില്‍ സ്ഥലത്തെത്തിയാണ്.
"
https://www.facebook.com/Malayalivartha


























