ആര്യങ്കാവിലെ പാല്‍പരിശോധനാ വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്യങ്കാവിലെ പാല്‍പരിശോധനാ വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ വൈകിയോയെന്ന് അന്വേഷിക്കും. മന്ത്രി ചിഞ്ചുറാണി പറഞ്ഞത് ഗൗരവത്തില്‍ എടുക്കുന്നെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ ആരോപണം ആവര്‍ത്തിച്ച് മന്ത്രി ചിഞ്ചുറാണി രംഗത്തെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്.
ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ മായമില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി മാറും.
ക്ഷീരവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പാലില്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ റിപ്പോര്‍ട്ട് കൈവശമുണ്ടെന്ന് ചിഞ്ചുറാണി പറഞ്ഞു. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വൈകിയതിനാലാവാം പരിശോധനയില്‍ രാസവസ്തു കണ്ടെത്താനായി കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























