തെറിക്കുമോ മന്ത്രി കസേര..കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് അബ്ദുൽ റഹ്മാൻ പറഞ്ഞത്....നമ്മുടെ കേരളം എത്ര പ്രബുദ്ധമായ നാടാണ്... നമ്മൾ പാവങ്ങൾ ആയിരിക്കാം നമ്മുടെ കയ്യിലെ വോട്ട് അതു നമ്മളെ രാജാക്കന്മാർ ആക്കും...

ആറ്റു നോറ്റ് ഒരു ക്രിക്കറ്റ് കളി കാണാൻ നമ്മുടെ മലയാളികൾ കാത്തിരുന്നിട്ട് , അതവസാനം നടക്കാതെ പോയതിലുള്ള പ്രതിഷേധം ഇപ്പോഴും തീർന്നിട്ടില്ല ഇവിടെ , കായിക മന്ത്രിയുടെ ചില പ്രയോഗങ്ങൾക്ക് നേരെയുള്ള പ്രതിഷേധം ഇപ്പോഴും അവസാനിച്ചിട്ടില്ല, പല സൈഡിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയർന്നു കേൾക്കുന്നത്, കഴിഞ്ഞ ദിവസം കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന ജനരോഷത്തിനു ഇടയാക്കിയത്, കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ ഗണ്യമായ കുറഞ്ഞതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു.
കായിക മന്ത്രി ഇത്തരത്തിലൊരു വിവരക്കേട് പറഞ്ഞതില്‍ ബഹിഷ്‌കരിക്കേണ്ടത് മന്ത്രിയെ ആയിരുന്നു അല്ലാതെ സ്‌റ്റേഡിയം ആയിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ നടത്തിയ വിവാദ പരാമര്‍ശം.മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലര്‍ സ്റ്റേഡിയം ബഹിഷ്‌കരിച്ചു. കേരളത്തില്‍ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു മനുഷ്യന്‍ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായത്', എന്ന് ശശി തരൂര്‍ പറഞ്ഞു.
അതേസമയം മന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. കായിക മന്ത്രിയുടേത് അഹങ്കാരത്തിൻ്റെ സ്വരമാണ്. പട്ടിണി പാവങ്ങളെ അപമാനിച്ച ആൾ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ കാര്യവട്ടത്ത് കണ്ടത് മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും വി ഡി സതീശൻ വിമർശിച്ചു. ലഹരി മാഫിയക്ക് സിപിഐഎം തണലൊരുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലഹരി മാഫിയാ സംഘത്തിന് രക്ഷാകർതൃത്വം ഉണ്ട്. സപിഐഎം പ്രവർത്തകർക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പാർട്ടി തന്നെയാണ് പൊലീസും കോടതിയുമെന്ന് വി ഡി സതീശൻ പറഞ്ഞു.കെ സുധാകരനും മന്തിയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ചിട്ടിട്ടുണ്ട്, ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചിരിക്കുന്നത്, കൂടാതെ സ്വന്തം നേതൃത്വത്തിൽ നിന്നും കായിക മന്ത്രിക്ക് നേരെ വിമർശനം ഉയർന്നു, സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഭാവിയില്‍ മികച്ച മത്സരങ്ങള്‍ കേരളത്തില്‍ വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ വരുന്നതില്‍ ഉടക്കുവെക്കുന്ന സമീപനം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു ,പട്ടിണി കിടക്കുന്നവര്‍ക്ക് കൂടിയുള്ളതാണ് കളി. പട്ടിണി കിടന്നാലും മനുഷ്യന്‍ കളികാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളില്‍ ഉള്ളതാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന എന്ന പരാമര്‍ശവും കാണികള്‍ കുറയാന്‍ കാരണമായി. കൂടുതല്‍ ആളുകള്‍ വരാനുള്ള സന്ദര്‍ഭം ഇല്ലാതാക്കുന്നതില്‍ ഈ പരാമര്‍ശവും കാരണമായി എന്നാണ് അനുഭവത്തില്‍ എനിക്ക് തോന്നിയത് എന്ന് അദ്ദേഹം ചൂണ്ടി കാട്ടി,
ഒരു കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് അബ്ദുൽ റഹ്മാൻ പറഞ്ഞത്. പാവപ്പെട്ടവൻ കളി കാണാൻ വരേണ്ട എന്ന് പറഞ്ഞു. നമ്മുടെ കേരളം എത്ര പ്രബുദ്ധമായ നാടാണ് എന്ന് വീണ്ടും തെളിയിച്ചു കൊടുത്തു. കൊച്ചിയിൽ ആയാലും കാര്യവട്ടത്ത് ആയാലും ഇന്ത്യയുടെ കളി വന്നാൽ നമുക്ക് അതൊരു ആഘോഷമായിരുന്നു. ഗാലറികൾ നിറഞ്ഞു കവി ഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ ദിവസംസ്റ്റേഡിയത്തിൻ്റെ അവസ്ഥ കണ്ടോ???... ആ മന്ത്രിക്ക് ഇതിൽ പരം എന്ത് മറുപടി നൽകാനാണ്.
പിണറായി ഭരണത്തിൽ പട്ടിണി കിടക്കുന്ന പാവങ്ങളുണ്ടോ എന്ന് ആർകെങ്കിലും ഇനി സംശയം ഉണ്ടെങ്കിൽ ഇന്ത്യ ശ്രീലങ്ക മത്സരം നടന്ന സ്റ്റേഡിയം പ്രൂഫ് ആയി നൽകാവുന്നതാണ്...പണക്കാരൻ മന്ത്രിയുടെ പ്രസ്താവന ഇത്തിരി കൂടിപ്പോയി. ഒരു കാര്യം മനസിലാക്കുക ഏതു മന്ത്രി ആയാലും MLA ആയാലും MP ആയാലും ജനങ്ങൾ തീരുമാനിക്കും എന്തു ചെയ്യണം എന്ന് ഇതു ജനാധിപത്യ രാജ്യം ആണ് ഇന്ന് നമ്മൾ മലയാളികൾ അതു തെളിയിച്ചു നമ്മൾ പാവങ്ങൾ ആയിരിക്കാം നമ്മുടെ കയ്യിലെ വോട്ട് അതു നമ്മളെ രാജാക്കന്മാർ ആക്കും, അതാണ് ഇ മന്തിമാർ ഇനിയും പഠിക്കാൻ ഉള്ള പാഠം.
https://www.facebook.com/Malayalivartha


























