ലഹരിയ്‌ക്കെതിരെ സംസാരിക്കുകയും ലഹരി കടത്തുകയും ചെയ്യുന്നവരാണ് കൂടുതലെന്ന മുന്‍ മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സിപിഎം നെ പ്രശ്‌നങ്ങള്‍ക്കിടയില്‍ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന തരത്തിലേയ്ക്ക മാറിയിരിക്കുന്നു. സാമാന്യ മര്യാദ കാണിക്കാന്‍ പോലും മടിക്കുന്നവരുമുണ്ടെന്ന സുധാകരന്‍ തുറന്നടിച്ചു.

പാര്‍ട്ടിയിലെത്തുന്ന വനിതകളെ സ്വാധീനിച്ച് വളച്ചൊടിച്ചെടുത്ത ശേഷം അവര്‍ക്ക് ബ്രാന്‍ഡഡ് അടിവസത്രങ്ങള്‍ വാങ്ങി നല്കി അതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് സൂക്ഷിക്കുന്ന ആലപ്പുഴയിലെ സഖാവിന്റെ കഥ കേരളമാകെ ചര്‍ച്ചയാണ്. എന്നാല്‍ സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം വരെ ഈ സംഭവങ്ങളെയൊക്ക വെള്ളപൂശുകയായിരുന്നു. സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സോണയെന്ന ഏര്യ കമ്മിറ്റി അംഗത്തെ മുതിര്‍ന്ന സഖാക്കള്‍ അളവറ്റ് പ്രശംസിക്കുന്ന കാഴ്ചയാണ് ആലപ്പുഴയിലുള്ളത്. പി.പി. സോണയുടെ പേരില്‍ ആരോപണം ഉയര്‍ന്ന അന്നുമുതല്‍ നേതാക്കള്‍ ഇയ്യാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാനായി കാത്തിരിക്കുകയായിരുന്നു. അതിനായി കഴിഞ്ഞ ദിവസം അവര്‍ വാസ്തവം പരിശോധിക്കാനെന്ന പേരില്‍ സോണ പകര്‍ത്തിയ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കൂട്ടമായി ഇരുന്ന് കണ്ടുവെന്നതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്.
ലഹരിയ്‌ക്കെതിരെ സംസാരിക്കുകയും ലഹരി കടത്തുകയും ചെയ്യുന്നവരാണ് കൂടുതലെന്ന മുന്‍ മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സിപിഎം നെ പ്രശ്‌നങ്ങള്‍ക്കിടയില്‍ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന തരത്തിലേയ്ക്ക മാറിയിരിക്കുന്നു. സാമാന്യ മര്യാദ കാണിക്കാന്‍ പോലും മടിക്കുന്നവരുമുണ്ടെന്ന സുധാകരന്‍ തുറന്നടിച്ചു. സജി ചെറിയാന്‍ ആലപ്പുഴയില്‍ ശക്തി പ്രാപിച്ച് പിണറായിയുടെ ആളായി മാറിയതോടെ പാര്‍ട്ടിയില്‍ നിന്ന തന്നെ തഴയപ്പെട്ട സുധാകരന്‍ എല്ലാം മതിയാക്കി വീട്ടിലിരിക്കുകയാണ്. എന്നാല്‍ സുധാകരനെന്ന ശക്തനായ നേതാവ് ആലപ്പുഴയില്‍ ഇല്ലാത്തതിന്റെ ഫലവും വൃക്തമാണ്. ലഹരികടത്ത് , സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നത പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍, അഴിമതി തുടങ്ങി ആലപ്പുഴയില്‍ എന്ത് തോന്ന്യാസവും നടക്കുമെന്ന സാഹചര്യമായി മാറി. ഇതിനിടയിലാണ് സഖാക്കളുടെ ഒരുമിച്ചിരുന്നുള്ള നഗ്ന വീഡിയോ കാണലും വിവാദമായിരിക്കുന്നത്.
സിപിഎം ഏരിയ കമ്മിറ്റിയംഗം പി.പി.സോണയ്‌ക്കെതിരായ ആരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന വിഡിയോ പരിശോധനയില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം.പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്‌നം അന്വേഷിച്ച കമ്മിഷന്‍ ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിക്കുന്ന വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു.
ഇങ്ങനെയൊരു വിഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്.പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്കുനേരെ കണ്ണടയ്ക്കാനാവില്ലെന്ന അഭിപ്രായം പൊതുസമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. വിഡിയോ കണ്ട നേതാക്കളെ അതിലുള്ളവര്‍ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യവുമുണ്ട്. അശ്ലീല വിഡിയോ പകര്‍ത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാല്‍ സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടില്ല. ചിലര്‍ അറിഞ്ഞു കൊണ്ടും മറ്റുചിലര്‍ അറിയാതെയുമാണ് പി.പി.സോണയുടെ ചതിയില്‍ വീണത്. സംഭവത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് നേതാക്കള്‍ സംഭവം പാര്‍ട്ടി തലത്തില്‍ തന്നെ ഒതുക്കി തീര്‍ക്കുകയാണ്.
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സംഭവത്തില്‍ ആരോപണ വിധേയരായരെ സംരക്ഷിച്ച് സിപിഎം. പാര്‍ട്ടിയംഗങ്ങള്‍ അടക്കമുള്ള സ്ത്രീകള്‍ നല്‍കിയ പരാതി പോലീസിന് കൈമാറാതെയാണ് സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നത്. അതിനിടെ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയുണ്ടാകും.
സഹപ്രവര്‍ത്തകയുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സോണയ്‌ക്കെതിരെ കേസെടുക്കണമെന്നും ഫോണ്‍ പിടിച്ചെടുക്കുമെന്നും ആവശ്യപ്പെട്ട് ജെബി മേത്തര്‍ എംപി ഡിജിപിയ്ക്ക് പരാതി നല്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























