വർഷങ്ങൾക്ക് മുമ്പ് നടന്ന ഫുട്‌ബോള്‍ മത്സരത്തിലെ ശത്രുത തീർക്കാൻ വടിവാൾ വീശി: പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടെ സ്കെച്ചിട്ടത് തളി കുണ്ടുപറമ്പില്‍ ഹഖീമിനെ..... പരിക്കേറ്റവർ ചികിത്സയിൽ

പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടെ വരവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പുറത്തു നിന്നും എത്തിയ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 2003 ബാച്ചിന്റെ സംഗമമായിരുന്നു സ്‌കൂളില്‍ നടന്നിരുന്നത്.
സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്പില്‍ ഹഖീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗ സംഘമെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന ഫുട്‌ബോള്‍ മത്സരമാണ് ഇവര്‍ തമ്മിലുള്ള ശത്രുതക്ക് കാരണമെന്നു പറയുന്നു. ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
തളി കുണ്ടുപറമ്പിൽ ഹഖീമിനൊപ്പം വർഷങ്ങൾക്ക് മുന്നെ ഫുട്‌ബോൾ മത്സരം നടന്നിരുന്നു, ഇത് ഇവർ തമ്മിൽ ശത്രുതയുണ്ടാക്കി. ഇതിന് പകരം ചോദിക്കാനാണ് ഇവിടേക്ക് വന്നത്. സംഗമത്തിനിടെ എത്തിയ ഇവർ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു
സ്വന്തം വാഹനത്തിൽ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവർ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























