Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിക്ക് കേരളത്തില്‍ 36 ശതമാനം പിന്‍തുണയെന്ന് അമിതാവേശത്തില്‍ ബിജെപി ഏഴ് സീറ്റ് ലക്ഷ്യം.

16 JANUARY 2023 04:30 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്ന് ഏഴ് സീറ്റ് അതാണ് ബിജെപിയുടെ ലക്ഷ്യം .അതിനായുള്ള എല്ലാ കരുക്കളും നീക്കി തടുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കേരളത്തില്‍ മേദിയ്ക്കും ബിെജപിയ്ക്കും വലിയ ജനകീയ പിന്‍തുണയുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് അവരുടെ തന്നെ കണ്ടെത്തല്‍. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ചാലും തളരാത്ത ജനകീയ അടിത്തറയുണ്ടാക്കാന്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാനും ലക്ഷ്യം വെയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ നിന്ന് 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ എംപി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ആറോ ഏഴോ മണ്ഡലങ്ങളില്‍ നിന്ന് ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും ജാവദേക്കര്‍ പറഞ്ഞു. . ബിജെപി നടത്തിയ സര്‍വേ പ്രകാരമാണ് കേരളത്തില്‍ 36 ശതമാനം ജനപിന്തുണ നരേന്ദ്ര മോദിക്ക് ഉണ്ടെന്ന് കണക്കുകൂട്ടുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വീടുകളില്‍ ബിജെപി എത്തും. പ്രാദേശിക കാര്യങ്ങളിലടക്കം ഇടപെടുമെന്നും ജാവദേക്കര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലമായി ബിജെപി കേരള ഘടകത്തിലെ വിഭാഗീയത നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയുള്ള വിഭാഗം വലിയമാറ്റം സ്വപ്നം കണ്ടിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇത്തരം മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ തന്നെ നേതൃമാറ്റമെന്ന പ്രചാരണം യു.ഡി.എഫിന്റെ സിപിഎമ്മും നടത്തുന്നതാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്.കേരളത്തിലെ നിലവിലുള്ള നേതൃത്വത്തില്‍ പൂര്‍ണ തൃപ്തനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.


 പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന്ും നടത്തിയ സര്‍വ്വേയാണ് മോദിയുടെ ജനപിന്‍തുണയെ കുറിച്ചുള്ള വിവരങ്ങള്‍ തന്നതെന്നും അദ്ദേഹം പറയുന്നു.കേരളത്തില്‍ ഇരുമുന്നണികളില്‍ കേന്ദ്രീകരിച്ച രാഷ്ട്രീയമാണ് നിലവിലുള്ളതെന്ന് പ്രകാശ് ജാവദേക്കര്‍ പറയുന്നു. രണ്ട് മുന്നണികളും നിഴല്‍ യുദ്ധമാണ് നടത്തുന്നത്. രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ത്രിപുരയിലടക്കം അവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്. ബംഗാളിലും യഥാര്‍ത്ഥത്തില്‍ സഖ്യമാണ്. അവസാന നിമിഷം അവര്‍ വോട്ടുകള്‍ മമതയ്ക്ക് മറിച്ചു നല്‍കി. നിയമസഭയ്ക്ക് അകത്തും പുറത്തും അവര്‍ എല്ലായ്പോഴും ഒരുമിച്ചാണ്. ഇരുമുന്നണികളുടെയും നിഴല്‍ യുദ്ധം ബിജെപി തുറന്നുകാട്ടും. ക്രിസ്ത്യന്‍ മുസ്ലിം മതവിഭാഗങ്ങളെ ഒപ്പം നിര്‍ത്തുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നത് കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യങ്ങള്‍, സ്വജനപക്ഷപാതം എന്നിവയുടെ പിടിയിലാണ്. ജനങ്ങള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് വൈകാതെ തിരിച്ചറിയുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ മത്സരിക്കാനിടയുള്ള സ്ഥാനാര്‍ത്ഥിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. എല്ലാം സ്വാഗതം ചെയ്യുന്നു. സുരേഷ് ഗോപി, വി.മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. തിരുവന്തപുരം ജില്ലയിലെ ആറ്റിങ്ങലും., തിരുവന്തപുരവും നല്ല പ്രതീക്ഷയിലാണ് ബിജെപി കണക്ക് കൂട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (8 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (8 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (8 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (10 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends