കള്ള് ചോദിച്ചിട്ട് നൽകിയില്ല: തെങ്ങ് ചെത്താൻ കയറിയ യുവാവിനെ തെങ്ങിന്റെ കട മുറിച്ച് കൊലപ്പെടുത്താൻ ശ്രമം

തെങ്ങ് ചെത്താൻ കയറിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. കള്ള് ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധമാണ് യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിലേയ്ക്ക് എത്തിച്ചത്. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ഇന്നലെയാണ് അക്രമം നടന്നത്.
ചെത്തിക്കൊണ്ടിരിക്കെ തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ നാല്‍പത്തിമൂന്നുകാരന്‍ ജയന്റെ കാല്‍ ഒടിഞ്ഞു. കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് യന്ത്രവാള്‍ ഉപയോഗിച്ചായിരുന്നു തെങ്ങ് മുറിച്ചത്.
തെങ്ങ് മുറിക്കുന്നത് കണ്ട് ജയന്‍ താഴേക്ക് ഊര്‍ന്നിറങ്ങി നിലത്ത് ചാടിയപ്പോഴേയ്ക്കും തെങ്ങും നിലംപൊത്തുകയായിരുന്നു. അക്രമത്തില്‍ മരം വെട്ടുതൊഴിലാളിയായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി എന്നയാളാണ് അക്രമം കാണിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























