ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ട്; ഗാർഡിനെ ആ ചുമതലയിൽ നിന്നും നീക്കി ; തീർഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു; തിരക്ക് നിയന്ത്രണാതീതമായിരുന്നു; പൊലീസും ബുദ്ധിമുട്ടി തിരക്ക് നിയന്ത്രിക്കാൻ; പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നു; തുറന്നടിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല സോപാനത്ത് ദർശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ ദേവസ്വം ബോർഡ് അധികൃതർ പിടിച്ചുതള്ളിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വാച്ചർ അരുണിനെയാണ് ജോലിയിൽ നിന്ന് മാറ്റി. ഈ സംഭവത്തിൽ ഇപ്പോൾ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ റീപ്പോർട്ട് നൽകാൻ പോലീസിനും സ്പെഷ്യൽ കമ്മീഷണർക്കും നിർദേശം കൊടുത്തു . തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പരാതി ഉന്നയിച്ചു .
ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്. ഉച്ച കഴിഞ്ഞ് മൂന്നിന് ദേവസ്വം ബെഞ്ചു പരിഗണിക്കുവാനിരിക്കുകയാണ്. ഈ അതിക്രമത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരനെ ജോലിയിൽ നിന്നുമാറ്റി. മകരവിളക്ക് ദിവസമായിരുന്നു ഈ സംഭവം ഉണ്ടായത് . സോപാനത്ത് ആദ്യത്തെ വരിയിൽ നിന്ന് ദർശനം നടത്തിയവരെ ഇയാൾ പിടിച്ചുതള്ളുകയായിരുന്നു .
തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ കാണാൻ വരി നിന്നവരെയാണ് ഇയാൾ ബലമായി തള്ളിമാറ്റിയത്.ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതിക്കരിച്ചു തീർഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. പക്ഷേ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പൊലീസും നന്നെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .
സംഭവത്തെപ്പറ്റി ഗാർഡിനോട് വിശദീകരണം തേടി, പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ഗാർഡിനെ ആ ചുമതലയിൽ നിന്നും നീക്കിഎന്നും അനന്തഗോപൻ അറിയിച്ചു. ഗാർഡ് തീർഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ് . ശബരിമലയിൽ മകരവിളക്കു ദിവസം തീർഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും നടപടി എടുക്കില്ലെന്ന സൂചനയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നൽകിയിരിക്കുന്നത്.ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. .ഇതേതുടർന്നാണ് ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത് .
https://www.facebook.com/Malayalivartha


























