2-ാം ഭാര്യയ്ക്ക് ആദ്യ ഭർത്താവുമായി വീണ്ടും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മുൻ ഭർത്താവിനെ ആക്രമിച്ചു: കോടതി നിർദ്ദേശപ്രകാരം ജയിലിലേയ്ക്കും, പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കും: ആത്മഹത്യക്ക് മുമ്പ് അമൽജിത്തിന് സംഭവിച്ചത്....

കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങൾ. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇല്ലാത്ത കേസ് പൊലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഇയാൾ മാനസിക ആരോഗ്യ കേന്ദ്രത്തിൽ അടക്കം കഴിഞ്ഞ് അടുത്തിടെ പുറത്തിരങ്ങിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആത്മഹത്യാഭീഷണി ലഭിച്ചയുടൻ സ്ഥലത്തെത്തി വീടിന്റെ വാതിൽ തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു. രണ്ടാംഭാര്യ നൽകിയ പരാതിയിലാണ് അമൽജിത്തിനെതിരെ കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. അതേ സമയം ഭാര്യയുടെ ആദ്യഭർത്താവ് തന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചെന്നും ചെയ്യാത്ത കുറ്റത്തിനു 49 ദിവസം ജയിലിൽ കിടന്നെന്നും യുവാവു പരസ്യമാക്കിയ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. 17 ദിവസം മാനസികാരോഗ്യകേന്ദ്രത്തിലും കഴിയേണ്ടിവന്നു. ഭാര്യയുടെ മൊഴി പോലും പൊലീസ് എടുത്തില്ല.
സാമ്പത്തികമായി കഴിവില്ലെന്നും താൻ മരിച്ചാൽ 3 മക്കളുടെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണമെന്നും അമൽജിത്ത് അഭ്യർത്ഥിക്കുന്നുണ്ട്. അമൽജിത്തിന് ആദ്യഭാര്യയിൽ 2 കുട്ടികളും രണ്ടാമത്തെ ഭാര്യയിൽ ഒരു കുട്ടിയുമുണ്ട്. വിവാഹമോചനം നേടിയ തൊടുപുഴ ഇഞ്ചിയാനി സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു അമൽജിത്ത് താമസം. ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇവരുടെ ആദ്യഭർത്താവിന്റെ കാൽ വെട്ടിമുറിച്ച സംഭവത്തിൽ 2022 മാർച്ചിലാണ് അമൽജിത്തിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തു നിന്ന് ഇഞ്ചിയാനിയിലെ വീട്ടിൽ എത്തുമ്പോൾ ഭാര്യ അടുത്ത വീട്ടിലായിരുന്നു എന്നും അവിടെ എത്തിയ അമൽജിത്ത് രണ്ടാം ഭാര്യയ്ക്ക് ആദ്യ ഭർത്താവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മുൻഭർത്താവിനെ ആക്രമിക്കുകയായിരുന്നു.
മുട്ടം ജില്ലാ ജയിലിൽ പ്രവേശിപ്പിച്ച അമൽജിത്തിലെ കോടതി നിർദേശപ്രകാരമാണു തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതെന്നും പൊലീസ് പറയുന്നു. തുടർന്നു ജാമ്യം കിട്ടിയാണു തിരുവനന്തപുരത്ത് എത്തിയത്. പൊലീസിന്റെ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും കോടതി നിർദേശപ്രകാരമാണു ചികിത്സ ലഭ്യമാക്കിയതെന്നും തൊടുപുഴ എസ്എച്ച്ഒ വി സി.വിഷ്ണുകുമാർ പറഞ്ഞു.
തൊടുപുഴ സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഭാര്യയെ കാണാൻ അമൽജിത്ത് വന്നിരുന്നെന്നും ഈ സമയം ഇയാൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ അയൽവാസിയുടെ മൊഴിപ്രകാരം ചാർജ്ജുചെയ്ത കേസിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്നുമാണ് സംഭവത്തെക്കുറിച്ച് തൊടുപുഴ സി ഐ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 11-നാണ് അമൽജിത്ത് തൊടുപുഴയിൽ എത്തുന്നത്. വീട്ടിലെത്തിയപ്പോൽ ഭാര്യയെന്ന് ഇയാൾ അവകാശപ്പെടുന്ന യുവതിയെ കാണാനില്ല. അന്വേഷിച്ചപ്പോൽ അടുത്ത വീട്ടിലുണ്ടെന്ന് അറിഞ്ഞു. ഈ വീട്ടിലെ 30 കാരനായ യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു.
ഇതെത്തുടർന്ന് വാക്കത്തിയുമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന് 3 വെട്ടേറ്റിരുന്നു. ഇതേ തുടർന്ന് ഇയാൾ ഒരു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. തുടർന്ന് യുവാവിന്റെ മൊഴിയെടുത്ത് ജാമ്യമില്ലാത്ത വകുപ്പിൽ കേസടുക്കുകയും പിന്നാലെ ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾ റിമാന്റിൽ പോയി. കോടതിയാണ് ഇയാൾക്ക് മാനസിക രോഗത്തിനുള്ള ചികത്സ ലഭ്യമാക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചത്.
ഇതിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്ന് സിഐ വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞെന്നും അമൽജിത്ത് പറഞ്ഞിരുന്നു. തന്റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതിക്കാരനും സുഖമായി ജീവിക്കുകയാണെന്നും താൻ മരിച്ചുപ്പോയാലും കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിങ് ഇയാൾ സുഹൃത്തുക്കൾക്കും അയച്ചിരുന്നു.
https://www.facebook.com/Malayalivartha