Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

പോലീസിന് നേരേ വടിവാള്‍ വീശി... സ്പോട്ടിൽ വെടിവച്ചിട്ടു.. കൂട്ടുകാർ കണ്ടം വഴിയോടി.. നാല് റൗണ്ട് വെടിയുതിർത്ത് പൊലീസ്‌

28 JANUARY 2023 10:42 PM IST
മലയാളി വാര്‍ത്ത

ഇൻഫോപാർക്കിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചെന്ന കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. കൊല്ലത്ത് പോലീസുകാർക്ക് നേരേ വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം വെടിയുതിർത്തു. കൊല്ലം കുണ്ടറ കരിക്കുഴിയിൽ വച്ചാണ് സംഭവം.

അടൂർ റെസ്റ്റ് ഹൗസ് മർദനക്കേസിലെ മൂന്ന് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. പ്രതികൾ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് അവിടെയെത്തിയത്. ഇവരെ പിടികൂടാനായി കൊല്ലം പടപ്പക്കരയിൽ എത്തിയതായിരുന്നു പൊലീസ്. പ്രതികളായ ആന്റണി ദാസ്, ലിയോപ്ലാസറ്റ് എന്നിവർ കുണ്ടറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ട് എന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം.

പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേർ കായലിൽ ചാടി രക്ഷപ്പെട്ടു. പോലീസ് സംഘത്തെ കണ്ട പ്രതികൾ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് കുണ്ടറ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തത്. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്.

ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. നാലു പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. പ്രതികളിൽ ഒരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിനെ നേരത്തേ പിടികൂടിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പ്രതികൾക്കായി പരിശോധനയ്ക്കെത്തിയത്.

വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെട്ടു.

ആന്റണി ദാസ് 20ൽ അധികം കേസുകളിലെ പ്രതിയാണ്. കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള കേസുകളുള്ള ഇയാളെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. അടുത്തിടെയാണു നാട്ടിലേക്ക് എത്തിയത്. തൊട്ടു പിന്നാലെയാണ് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (15 minutes ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (22 minutes ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (32 minutes ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (1 hour ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (1 hour ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (2 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (2 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (4 hours ago)

Malayali Vartha Recommends