രത്നവല്ലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഭർത്താവ് ലൈംഗിക വേഴ്ച നടത്തി

തമിഴ്നാട് സ്വദേശിനി കാലടി കാഞ്ഞൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ (35)യാണ് ഭർത്താവ് മഹേഷ് കുമാർ (38) കൊലപ്പെടുത്തിയത്. മൃതദേഹവുമായി പ്രതി ലൈംഗിക വേഴ്ച നടത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രത്നവല്ലിയുടെ മൃതദേഹത്തിൽ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങളടക്കം ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ ലൈംഗിക വേഴ്ചയുടെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ അത് കൊലപാതകത്തിന് മുൻപാണോ ശേഷമാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉറപ്പിക്കാനായിരുന്നില്ല. മഹേഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മൃതദേഹത്തെ അവഹേളിച്ചതിനുള്ള വകുപ്പ് കൂടി ചേർക്കും. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു.
കൊലപാതകം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പൊലീസിൻ്റെ സംശയം ബലപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. അവിടെ വച്ച് മഹേഷ് കുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ പൊലീസ് ജാതിത്തോട്ടത്തിൽ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു.
തെങ്കാശിയിലെ അയൽവാസിയുമായി രത്നവല്ലിക്ക് മുമ്പുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് പോലീസിന് മൊഴി നൽകി. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചങ്കിലും ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ പൊങ്കലിനും ഇവർ തെങ്കാശിയിൽ പോയിരുന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നൽകിയിട്ടുണ്ട്. കാലടി കാഞ്ഞൂരിൽ റൈസ്മില്ലിലും, കൂലിപ്പണിയുമായി വർഷങ്ങൾക്കു മുൻപേ എത്തിയതാണ് മഹേഷ് കുമാർ. എട്ടുവർഷം മുൻപാണ് രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് കാഞ്ഞൂരിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.
അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. ഓണം അവധിക്ക് രത്നവല്ലി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി. കാലടിയിൽ വച്ച് പരിചയപ്പെട്ട മുത്തുവെന്ന സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് കുമാർ രത്നവല്ലിയെ കാലടിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ കാലടിയിൽ എത്തിയപ്പോഴും മുത്തുവിനൊപ്പം പോവുകയാണെന്ന് രത്നവല്ലി ആവർത്തിച്ചു. തുടർന്നാണ് പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് ഇവരെ കൊണ്ട് പോയി തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തിയത്.
മഹേഷ്കുമാറിന്റെ മൂന്നാം വിവാഹം ആണിത്. പ്രതിക്ക് 20 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. രത്നവല്ലിക്കു കുട്ടികൾ ഉണ്ടായിരുന്നില്ല. ഇവരുടെ സുഹൃത്ത് മുത്തുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രത്നവല്ലിക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. വിവാഹിതനായ മഹേഷ് എട്ട് വർഷം മുമ്പ് രത്നവല്ലിയുമായി അടുത്തശേഷം ഭാര്യയും ഏകമകളും വേർപിരിഞ്ഞു. തോട്ടത്തിൽ ജാതിക്ക പെറുക്കുന്ന ജോലിയാണ് മഹേഷിന്. രത്നവല്ലി വീട്ടുജോലിക്കും പോകും. കാഞ്ഞൂരിൽ വാടകയ്ക്കായിരുന്നു താമസം. ദമ്പതികൾക്ക് മക്കളില്ല.നേരത്തെയുള്ള രണ്ടു വിവാഹങ്ങളും പിരിഞ്ഞത് പ്രതിയുടെ ലെെംഗിക വെെകൃതങ്ങൾ മൂലമാണെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി രത്നവല്ലിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടിരുന്നു. മുത്തുവുമായുള്ള ബന്ധം രത്നവല്ലിയെ മാറ്റിയെന്നും മഹേഷ് കരുതി. ഫോണിലൂടെ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം കൂടിയെന്നും വാട്സ്ആപ്പ് ഉപയോഗം വർദ്ധിച്ചുവെന്നും മഹേഷ് സംശയിച്ചിരുന്നതായി സൂചനകളുണ്ട്. തന്നോടുള്ള പെരുമാറ്റത്തിലും മാറ്റം വന്നുവെന്ന് മഹേഷ് കരുതി. അതേസമയം രത്നവല്ലിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുത്തുവിനോട് സ്റ്റേഷനിൽ ഹാജരാകുവാൻ പൊലീസ് അറിയിപ്പു നൽകിയിരുന്നു.
https://www.facebook.com/Malayalivartha