കോട്ടയം മെഡിക്കൽ കോളജിൽ രോഗികളെ കുടുക്കി വിരലടയാളം..! ആരോഗ്യ ഇൻഷ്വറൻസ് ഭേദഗതിയിലെ പരിഷ്കാരത്തിൽ കുടുങ്ങി ചികിത്സ പൂർത്തിയായിട്ടും ആശുപത്രി വിടാൻ ആവാതെ 100 ലേറെ രോഗികൾ, വലഞ്ഞ് ഉദ്യോഗസ്ഥരും രോഗികളും

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കഴിഞ്ഞ അഞ്ചുദിവസമായി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ സഹായം ലഭിക്കാതെ രോഗികൾ കുടുങ്ങിക്കിടക്കുന്നത്. ചികിത്സ പൂർത്തിയാക്കി ബില്ലടക്കാൻ ചെന്നപ്പോൾ മാത്രമാണ് രോഗികളിൽ പലരും തങ്ങൾക്ക് വിരലടയാളം കൃത്യമായി രേഖപ്പെടുത്താൻ ആവാത്തത് മൂലം ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് അറിയുന്നത്. ഇതോടെ ചികിത്സ പൂർത്തിയാക്കിയിട്ടും ഇവർക്ക് ആശുപത്രി വിടാൻ സാധിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ വന്ന ഭേദഗതി മൂലമാണ് അഞ്ചു ദിവസത്തിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ ബില്ല് അടക്കാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നത്.ഈ മാസം 25ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശപ്രകാരം രോഗിയെ ആശുപത്രിയിൽ കിടത്തി 24മണിക്കൂറിനുള്ളിൽ ബയോമേട്രിക് അതെഡിക്കേഷൻ അഥവാ വിരൽ അടയാളം എടുത്ത് പഴയ രേഖയുമായി ചേർന്നാൽ മാത്രമേ ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കു.
എന്നാൽ പ്രായമായവരും, അത്യാഹിതക വിഭാഗത്തിലോ, അബോധാവസ്ഥയിലൊ ഉള്ള രോഗികളിൽ നിന്ന് വിരലടയാളം എടുക്കാൻ സാധിക്കില്ല.ഇതു ഇൻഷുറൻസ് ലഭിക്കാൻ തടസമാകുന്നു.മെഡിക്കൽ കോളേജിൽ അഞ്ചിയോപ്ലാസ്റ്റി ചെയ്യാൻ വന്ന രോഗി ബില്ല അടക്കാൻ സാധിക്കാതെ എപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
പ്രസ്തുത ഉത്തരവ് പിൻവലിക്കുകയോ, ഭേദഗതി ചെയ്യുകയോ ചെയുന്നതിനായി മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും പരാതി നൽകിയിരിക്കുകയാണ് കെ എസ് യു നേതാവ് ജോബിൻ ജേക്കബ്.
https://www.facebook.com/Malayalivartha