ഇടുക്കിയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. രാമക്കല്‍മേട് സ്വദേശി വെട്ടിക്കല്‍ അജയന്‍ (37) ആണ് മരിച്ചത്.
തൂക്കുപാലത്ത് ലോറിയില്‍ തടി കയറ്റുന്നതിനിടെ തെന്നി വീണുപോയി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
അതേസമയം എംസി റോഡില്‍ കിളിമാനൂര്‍ ജംക്ഷനില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കഴക്കൂട്ടം സ്വദേശി അനൂപ് എം.നായര്‍ (32) മരിച്ചു. പരുത്തിപ്പാറ സ്വദേശികളായ അമ്മയെയും മകളെയും ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും എതിര്‍ ദിശയില്‍ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പാലായില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം പരുത്തിപ്പാറയിലെ വീട്ടിലേക്കു മടങ്ങവേയാണ് ദുരന്തമുണ്ടായത്.
"
https://www.facebook.com/Malayalivartha