പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് വിട..... പ്രിയപ്പെട്ട അധ്യാപകന്‍ ക്ലാസ് മുറിയില്‍ വെട്ടേറ്റ് പിടഞ്ഞ കാഴ്ച ഇനി ഷെസിനയെ നൊമ്പരപ്പെടുത്തില്ല, അവള്‍ യാത്രയായി... കണ്ണീരടക്കാനാവാതെ കുടുംബം

പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് വിട..... പ്രിയപ്പെട്ട അധ്യാപകന്‍ ക്ലാസ് മുറിയില്‍ വെട്ടേറ്റ് പിടഞ്ഞ കാഴ്ച ഇനി ഷെസിനയെ നൊമ്പരപ്പെടുത്തില്ല, അവള്‍ യാത്രയായി... കണ്ണീരടക്കാനാവാതെ കുടുംബം
അന്നത്തെ അഞ്ചാം ക്ലാസുകാരിയുടെ രണ്ടുദശകത്തിലേറെ നീണ്ട പേടിപ്പെടുത്തുന്ന കാഴ്ചകളുടെ ഓര്‍മകളില്‍നിന്ന് അവള്‍ വിടപറഞ്ഞു.
1999-ല്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റും ബി.ജെ.പി. നേതാവുമായിരുന്ന കെ.ടി. ജയകൃഷ്ണനെ ക്ലാസില്‍ വെട്ടിക്കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷിയായ പാനൂര്‍ കൂരാറ മണ്ടമുള്ളയില്‍ ക്ഷേത്രത്തിന് സമീപം ചെക്കൂട്ടിന്റവിട ഷെസിന (31) കഴിഞ്ഞദിവസം വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചത്.
പഴയ അഞ്ചാം ക്ലാസ് മുറിയിലെ ദാരുണമായ കാഴ്ച മനസ്സില്‍ നിന്നും മായാതെ നിലനില്‍ക്കുകയായിരുന്നു ഇത്രയുംകാലം അവളുടെ ജീവിതം. സംഭവത്തിനുശേഷം സ്‌കൂളിന്റെ സമീപത്തേക്ക് അവള്‍ പോയിട്ടേയില്ല. പുസ്തകം കാണുന്നതു പോലും പേടിയായി മാറി. ആംബുലന്‍സിന്റെ ശബ്ദം കേട്ടാലാകട്ടെ അവള്‍ ഓടിയൊളിക്കും. സ്‌കൂള്‍ മാറ്റിച്ചേര്‍ത്തെങ്കിലും പഠനം തുടരാന്‍ കഴിഞ്ഞില്ല.
എന്നാല്‍, എസ്.എസ്.എല്‍.സി. പ്രൈവറ്റായി പഠിച്ച് പാസായി. കൊലപാതകം ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെയും ഗുരുതരമായി ബാധിച്ചതായും സമൂഹമാണ് കുട്ടിയെ കൊന്നതെന്നും ഇത്തരം പ്രശ്നങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും ഷെസിനയുടെ അമ്മാവന്‍ പറഞ്ഞു.
ഷെസിന മുമ്പും പലതവണ ആത്മഹത്യശ്രമം നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. 'പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍' എന്ന മാനസിക രോഗമായിരുന്നു കുട്ടിക്കെന്ന് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എം. പ്രജിത്ത് പറയുന്നു.
https://www.facebook.com/Malayalivartha