മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ... മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുമായി സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഇന്നലത്തേക്കാള്‍ ഭേദം ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയില്‍ നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടര്‍ന്നു ഇന്നലെ വൈകിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാത്രി മുഖ്യമന്ത്രി ബന്ധുക്കളെ ഫോണില്‍ വിളിച്ചിട്ടുണ്ടായിരുന്നു. ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വിവാദമായി മാറിയിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടര്‍ ചികിത്സക്കായി കൊണ്ട് പോയേക്കും.
"
https://www.facebook.com/Malayalivartha