വനത്തിൽ കാലാകാലങ്ങളായി ക്ഷേത്രങ്ങളുണ്ട്; പരിസ്ഥിതിയെ പരിഗണിക്കുക മാത്രമല്ല വിശ്വാസികളുടെ വികാരവും കണക്കിലെടുക്കേണ്ടതുണ്ട്; ശബരിമലയിലെ അനധികൃത നിർമാണങ്ങൾ ചോദ്യം ചെയ്‌ത് ഹർജി; നിർണായക പ്രതികരണവുമായി സുപ്രീംകോടതി

ശബരിമല വിഷയത്തിൽ നിർണായക പ്രതികരണവുമായി സുപ്രീംകോടതി. പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയിലെ അനധികൃത നിർമാണങ്ങൾ ചോദ്യം ചെയ്‌ത് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്. പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. ശോഭീന്ദ്രനാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പരിഗണിക്കുകയായിരുന്നു .
വനത്തിൽ കാലാകാലങ്ങളായി ക്ഷേത്രങ്ങളുണ്ട്. അവ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതിയെ പരിഗണിക്കുക മാത്രമല്ല വിശ്വാസികളുടെ വികാരവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. ഹർജിക്കാരന് കേരള ഹൈക്കോടതിയെ സമീപിക്കാം. ശബരിമല വിഷയം കൈകാര്യം ചെയ്യാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ചും ഉന്നതാധികാര സമിതിയുമുണ്ട്. അവർ ആരോപണങ്ങൾ പരിശോധിക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല, പമ്പ, നിലയ്‌ക്കൽ മേഖലകളിലെ വനഭൂമിയിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുവെന്നായിരുന്നു ആരോപണം.
2018ൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. വനഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾ വിലക്കണമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി. എന്നാൽ, മഹാപ്രളയത്തിലെ നാശനഷ്‌ടങ്ങൾ കാരണം അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. അതേസമയം മണ്ഡലകാലം കഴിഞ്ഞപ്പോൾ ഏറ്റവും ദുസ്സഹമായത് കാണിക്ക എണ്ണി തീർക്കലായിരുന്നു. ദേവസ്വം ബോർഡിനെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ബാലി കേറാ മല തന്നെയായിരുന്നു ശബരിമലയിൽ കിട്ടിയ കാണിക്ക എണ്ണി തീർക്കുക എന്നത്. ഇടയ്ക്ക് വെച്ച് കാണിക്ക എണ്ണി കൊണ്ടുവന്ന ആൾക്കാർക്ക് അസുഖങ്ങൾ വരികയും അതുകൊണ്ട് അത് നിർത്തലാക്കുകയും ചെയ്തിരുന്നു.
ഇനിയും എണ്ണിത്തീരാൻ കോടികൾ ആണ് ഉള്ളത്. അതുകൊണ്ട് ഇടയ്ക്ക് വെച്ച് കാണിക്ക നിർത്തിവച്ചിരുന്നു. ഇപ്പോൾ ഇതാ ശബരിമലയിൽ കാണിക്ക എണ്ണൽ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ചാക്കിൽ നിറച്ച് അടുക്കി വച്ചിരിക്കുന്ന നാണയ ചാക്കുകൾ പുറത്തെടുത്ത് ഇനം തിരിച്ചാണ് എണ്ണുന്നത്. ദേവസ്വം ബോർഡിന്റെ ഫിനാൻസ് ഓഫീസർ ബി എ എസ് ശ്രീകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഉണ്ണികൃഷ്ണൻ എന്നിവർ സ്പെഷ്യൽ ഓഫീസർ ആയിട്ടുണ്ട്. 11 അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്. ചില ക്ഷേത്രങ്ങളിൽ തൈപ്പൂയ ഉത്സവം നടക്കുന്നു.
അതുകൊണ്ട് സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള എല്ലാ ജീവനക്കാരും എത്തിയിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. കുംഭമാസ പൂജയുടെ കാണിക്ക കൂടി എണ്ണി തീർത്ത ശേഷം മാത്രമേ ഇവരെ മടക്കി വിടൂ എന്നാണ് അറിയുവാൻ സാധിക്കുന്നത്. എന്തായാലും നിർണായകമായ നീക്കം തന്നെയാണ് ഇപ്പോൾ ശബരിമലയിൽ നടന്നുകൊണ്ടിരിക്കുന്നത് വീണ്ടും കാണിക്ക എണ്ണുന്നത് ആരംഭിച്ചിരിക്കുകയാണ്. ഈ തവണ എങ്കിലും എണ്ണി തീർക്കാൻ സാധിക്കുമോ എന്നതും വലിയൊരു ചോദ്യമാണ്.
https://www.facebook.com/Malayalivartha























