ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിൽ, കൊച്ചിയിൽ ആശുപത്രിക്ക് സമീപത്തുനിന്ന് ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ

കൊച്ചിയിൽ ബ്രൗൺഷുഗറുമായി അസം സ്വദേശി പൊലീസ് പിടിയിൽ. 95 ഗ്രാം ബ്രൗൺഷുഗറുമായി അബ്ദുൽ റഹ്‌മാൻ ആണ് അറസ്റ്റിലായത്. ആലുവ ജില്ല ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. കുറച്ചുദിവസമായി എക്സൈസ് ഷാഡോ ടീമും കമീഷണർ ടീം അംഗങ്ങളും ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.
എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.
എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.എം.സജീവ് കുമാർ, പ്രിവന്‍റിവ് ഓഫീസർ എൻ.എ. മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, ബസന്ത്കുമാർ, ടി.പി. ജയിംസ്, ടി.ആർ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























