രാഷ്ട്രപതിയെ അപമാനിക്കാൻ നിങ്ങൾ ആരാ..?. ഭാവിയില്‍ കോണ്‍ഗ്രസിന്റെ പരാജയം ഹാര്‍വാര്‍ഡ് മാത്രമല്ല, മറ്റ് പല ആഗോള സര്‍വകലാശാലകളും പഠനം നടത്തും...ചിലര്‍ക്ക് ഇന്ത്യയുടെ നേട്ടങ്ങള്‍ അംഗീകരിക്കാനാവില്ല... കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യം 90,000 സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി മാറി. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ...നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രിയുടെ മറുപടി..

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കും കേന്ദ്രത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി കൊടുത്തു. 2004 നും 2014 നും ഇടയില്‍ യുപിഎ ഭരണകാലത്ത് കണ്ടെത്തിയ അഴിമതികള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കൊണ്ട് രാജ്യത്തുണ്ടായ നേട്ടങ്ങള്‍, കോവിഡ് മഹാമാരി അടക്കമുള്ള മറ്റ് നിരവധി വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
രാഷ്ട്രപതിയെ അപമാനിച്ചതിനും മോദി പ്രതിപക്ഷത്തെ രൂക്ഷമായി കുറ്റപ്പെടുത്തി. ചില നേതാക്കള്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞു. ഏതാനും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റ് മുര്‍മുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കേന്ദ്രം തയ്യാറാക്കിയ പ്രസംഗമാണ് രാഷ്ട്രപതി വായിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ ഭരണകാലം അഴിമതിയുടെയും ഭീകരതയുടെയും ദശാബ്ദമാണെന്നും വിശേഷിപ്പിച്ചു. ലോകരാജ്യങ്ങളന്ന് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ 2ജി പോലുള്ള അഴിമതികളുടെ പിന്നാലെയായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. 2004 നും 2014 നും ഇടയിലുള്ള പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്താണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ കണ്ടത്. ആ ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തിന് ആഗോള നിലവാരം നഷ്ടപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
''ചില ആളുകള്‍ക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പഠനങ്ങളോട് അതീവ താല്‍പര്യമാണ്. കോവിഡ് മഹാമാരിയുടെ സമയത്ത്, ഇന്ത്യയുടെ പതനത്തെക്കുറിച്ച് ഹാര്‍വാര്‍ഡില്‍ ഒരു കേസ് സ്റ്റഡി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പറഞ്ഞിരുന്നു. മുമ്പ് ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയര്‍ച്ചയും തകര്‍ച്ചയും എന്ന പേരില്‍ ഒരു സുപ്രധാന പഠനം ഹാര്‍വാര്‍ഡില്‍ നടന്നിരുന്നു, അതേക്കുറിച്ച് ഇവരാരും താല്‍പര്യം കാട്ടിയില്ല. ഭാവിയില്‍ കോണ്‍ഗ്രസിന്റെ പരാജയം ഹാര്‍വാര്‍ഡ് മാത്രമല്ല, മറ്റ് പല ആഗോള സര്‍വകലാശാലകളും നടത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു,' പ്രധാനമന്ത്രി പരിഹസിച്ചു.
'ചിലര്‍ക്ക് ഇന്ത്യയുടെ നേട്ടങ്ങള്‍ അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യം 90,000 സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി മാറി. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഭാരതം ഒരു ഉല്‍പ്പാദന കേന്ദ്രമായി ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം അഭിവൃദ്ധി കാണുന്നു, എന്നാല്‍ ചില ആളുകള്‍ അത് അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യം പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് പോകുന്നു, സാങ്കേതികവിദ്യയിലൂടെ വലിയ മാറ്റം നടക്കുന്നു,' പ്രതിപക്ഷത്തെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
'യുദ്ധം മൂലം നിരവധി രാജ്യങ്ങള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. മറ്റു പല രാജ്യങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്മയും നേരിടുന്നു. നമ്മുടെ അയല്‍രാജ്യങ്ങളുള്‍പ്പെടെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാണ്. ലോകം ഇത്തരത്തില്‍ വലിയ പ്രയാസങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി,' എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
'ചില ആളുകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടിയാണ് ജീവിക്കുന്നത്, എന്നാല്‍ മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ചിലര്‍ അവരുടെ കുടുംബത്തിന് വേണ്ടി ഇന്ത്യയെ നശിപ്പിക്കുകയാണ്. രാജ്യത്തെ 140 കോടി ജനങ്ങള്‍ നരേന്ദ്ര മോദിയുടെ സുരക്ഷാ കവചമാണ്,' ജനങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസം പത്രങ്ങളിലെ തലക്കെട്ടുകളിലൂടെയോ ടിവിയില്‍ മുഖം കാണിച്ചോ ഉണ്ടായതല്ല. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി, രാജ്യത്തിന്റെ മഹത്തായ ഭാവിക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.' പ്രധാനമന്ത്രി പറഞ്ഞു.
അടുത്തിടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനെയും പ്രധാനമന്ത്രി പരിഹസിച്ചു. 1992 ജനുവരിയില്‍ തീവ്രവാദികളുടെ ഭീഷണി വകവയ്ക്കാതെയും സുരക്ഷയില്ലാതെയും താനത് ചെയ്താണെന്നും അദ്ദേഹം ഓര്‍മിച്ചു.
ഗൗതം അദാനിയുടെ കമ്പനികളിലെ ഓഹരി വിവാദത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും എതിരെ കോണ്‍ഗ്രസും പ്രതിപക്ഷവും വിമര്‍ശനം നടത്തിയിരുന്നു. ഇത് അതിര് കടന്നതോടെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ മറുപടി കൊടുത്തത്. അദാനിയും മോദിയും തമ്മില്‍ ബന്ധമുണ്ടെന്ന് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു. രാഹുലിന് അത് കഴിയാത്തതിനെ തുടര്‍ന്ന് സഭാരേഖകളില്‍ നിന്ന് രാഹുലിന്റെ പരാമര്‍ശം സ്പീക്കര്‍ ഒഴിവാക്കി. അങ്ങനെ എല്ലാകൊണ്ടും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്.
https://www.facebook.com/Malayalivartha























