ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരേ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഇന്നലെ വിഷയം ഉന്നയിച്ചത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ചു വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കണമെന്നാണ് തിവാരിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. തിവാരിയുടെ ഹര്‍ജിയും ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ചേര്‍ത്ത് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണെതിരെ അന്വേഷണം വേണമെന്നാണ് ശര്‍മയുടെ ആവശ്യം.
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറികള്‍ സംബന്ധിച്ച അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് ഹര്‍ജിക്കാസ്പദമായിട്ടുള്ളത്.
" f
https://www.facebook.com/Malayalivartha






















