Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസിയില്‍ പുതിയ മുഖം... ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു യൂണിയന്‍ നേതാക്കളെയും കോര്‍പറേഷനെയും സര്‍ക്കാര്‍ അറിയിച്ചതായി കെഎസ്ആര്‍ടിസി; 25,000 ജീവനക്കാരില്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാത്ത 1200 പേരുണ്ട്

10 FEBRUARY 2023 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെഎസ്ആര്‍ടിസി ശമ്പളത്തിന് ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സഹായമില്ലെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. 5421 ബസുകള്‍ ഉണ്ടെങ്കിലും തെറ്റായ ഡ്യൂട്ടി പാറ്റേണ്‍ നിമിത്തം 4400 ബസുകള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്. 25,000 ജീവനക്കാരില്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാത്ത 1200 പേരുണ്ട്. പരിഷ്‌കരണ നടപടികളില്‍ പലതിനോടും യൂണിയനുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടെന്നും അറിയിച്ചു.

അതേസമയം ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു യൂണിയന്‍ നേതാക്കളെയും കോര്‍പറേഷനെയും സര്‍ക്കാര്‍ അറിയിച്ചതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഓണക്കാലത്തെ ശമ്പളത്തിന് സഹായം നല്‍കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഡിസംബറില്‍ ഇതാവര്‍ത്തിച്ചു.

സ്വന്തം ചെലവിനുള്ള വരുമാന സ്രോതസ്സ് കോര്‍പറേഷന്‍ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. 2022 ജൂലൈ മുതല്‍ സര്‍ക്കാര്‍ 50 കോടി രൂപ സഹായം നല്‍കുന്നുണ്ട്. ശമ്പള വിതരണത്തിനു പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ഡപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍.ഹേനയുടെ സത്യവാങ്മൂലം. വസ്തുതകള്‍ അറിയാതെയാണു ഹര്‍ജിക്കാര്‍ ഈയാവശ്യം ഉന്നയിക്കുന്നതെന്നു കോര്‍പറേഷന്‍ വിശദീകരിച്ചു. ദിവസവരുമാനം 8 കോടിയായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതു സാധ്യമായാല്‍ മാസത്തിന്റെ ആദ്യവാരം തന്നെ ശമ്പളം നല്‍കാനാവും.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കോര്‍പറേഷനു വായ്പ നല്‍കുന്നില്ല. വരുമാനം കണ്ടെത്തുക എന്നതു ജീവനക്കാരുടെയും കോര്‍പറേഷന്റെയും ഉത്തരവാദിത്തമാണ്. സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കിയാല്‍ പ്രതിമാസം 20-25 കോടി രൂപ അധികവരുമാനമുണ്ടാകും. ഡ്യൂട്ടി പാറ്റേണ്‍ സംസ്ഥാനമെങ്ങും നടപ്പാക്കാന്‍ 6 മാസം വേണ്ടി വരും. ഇതിനു ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കാന്‍ യൂണിയനുകള്‍ സര്‍ക്കാരിനു മുന്നില്‍ സമ്മതിച്ചെങ്കിലും അതു കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. കോടതി സ്റ്റേ നിരാകരിച്ചതോടെയാണു നടപ്പാക്കി തുടങ്ങിയത്.

അതേസമയം കെഎസ്ആര്‍ടിസി ബസില്‍ പ്രധാന നഗരങ്ങളിലെ സ്റ്റാന്‍ഡില്‍ എത്തിയാല്‍ അവിടെ നിന്നു പോകേണ്ട സ്ഥലത്തേക്ക് ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ ഗതാഗതവകുപ്പ്. 'ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ' എന്ന പേരിലുള്ള ഈ പദ്ധതി നടപ്പാക്കുമ്പോള്‍, കെഎസ്ആര്‍ടിസി ബസില്‍ കയറുമ്പോള്‍ത്തന്നെ കൃത്യമായി യാത്രക്കാരന് എത്തേണ്ട സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം.

തിരുവനന്തപുരത്ത് നിന്ന് എറണാകുളം സ്റ്റാന്‍ഡില്‍ ഇറങ്ങി ഹൈക്കോടതിയിലേക്കാണ് പോകേണ്ടതെങ്കില്‍ തിരുവനന്തപുരത്തുനിന്നു കയറുമ്പോള്‍ ഹൈക്കോടതിയെന്ന് ടിക്കറ്റെടുത്ത് എറണാകുളത്ത് സ്റ്റാന്‍ഡില്‍ സജ്ജീകരിച്ചിട്ടുള്ള ഓട്ടോറിക്ഷ ഉപയോഗിക്കാനാകും. ഇതിനായി ഇലക്ട്രിക് ഓട്ടോ വാങ്ങി നല്‍കാന്‍ കെടിഡിഎഫ്‌സിയുമായി ചര്‍ച്ച നടക്കുകയാണ്. ഓട്ടോകള്‍ക്ക് ഇതിനായി പ്രത്യേക പെര്‍മിറ്റ് നല്‍കും.

നഗരങ്ങളിലെ പ്രധാന സ്റ്റോപ്പുകളിലേക്ക് യാത്രക്കാരനെ എത്തിക്കാനുള്ള ഫീഡര്‍ സര്‍വീസുകള്‍ക്കായി 8 മുതല്‍ 24 വരെ സീറ്റുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായി തുടങ്ങി. അടുത്ത ഘട്ടത്തില്‍ ഫീഡര്‍ സര്‍വീസുകളില്‍ ഓട്ടോറിക്ഷയ്ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും പരിഗണിക്കും. ഫീഡര്‍ സര്‍വീസുകള്‍ക്ക് പ്രത്യേക നിറം നല്‍കും. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് മെഷീനും ഇവര്‍ക്ക് ലഭ്യമാക്കും.

ഫീഡര്‍ സര്‍വീസിലെ ടിക്കറ്റുമായി കയറുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ചെറിയ ഇളവു നല്‍കും. ഫീഡര്‍ സര്‍വീസില്‍ 10 രൂപ ടിക്കറ്റാണെങ്കില്‍ ഇതില്‍ 9 രൂപ വാഹന ഉടമയ്ക്കും 1 രൂപ കെഎസ്ആര്‍ടിസിക്കുമാണ്. ഫീഡര്‍ സര്‍വീസില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ കയറി സ്റ്റാന്‍ഡിലെത്തിയാല്‍ ഈ ടിക്കറ്റ് കാണിച്ച് 1 രൂപ തിരികെ വാങ്ങാം. ഈ പദ്ധതി ഇരുചക്രവാഹന ഉപയോഗവും അതുവഴിയുള്ള അപകടങ്ങളും കുറയ്ക്കാന്‍ സഹായിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 minutes ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (13 minutes ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (21 minutes ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (37 minutes ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (1 hour ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (1 hour ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (1 hour ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (1 hour ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (2 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (2 hours ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (3 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (3 hours ago)

Malayali Vartha Recommends