സങ്കടം അടക്കാനാവാതെ...... ജപ്തി നടപടിക്കായി ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത്....സഹകരണസംഘം ഉദ്യോഗസ്ഥര്‍ ജപ്തിക്ക് അളവെടുത്ത് മടങ്ങിയതിനു പിന്നാലെ ഓട്ടോത്തൊഴിലാളി ജീവനൊടുക്കി

സങ്കടം അടക്കാനാവാതെ...... ജപ്തി നടപടിക്കായി ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത്....സഹകരണസംഘം ഉദ്യോഗസ്ഥര്‍ ജപ്തിക്ക് അളവെടുത്ത് മടങ്ങിയതിനു പിന്നാലെ ഓട്ടോത്തൊഴിലാളി ജീവനൊടുക്കി
വൈക്കം തോട്ടകം വാക്കേത്തറ തയ്യില്‍ ടി.പി. കാര്‍ത്തികേയ(61)നാണ് മരിച്ചത്. ഇന്നലെ 12.15-ന് തോട്ടകം സര്‍വീസ് സഹകരണസംഘം ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്ക് മുന്നോടിയായി വീടും പറമ്പും അളക്കാന്‍ എത്തിയിരുന്നു.
2014 സെപ്റ്റംബറിലാണ് കാര്‍ത്തികേയന്‍ ഏഴുലക്ഷം രൂപ ഇവിടെനിന്ന് വായ്പയെടുത്തിരുന്നു. അഞ്ചുലക്ഷം രൂപ കാര്‍ത്തികേയന്റെ പേരിലും രണ്ടുലക്ഷം രൂപ ഭാര്യയുടെ പേരിലുമായിരുന്നു. 14 സെന്റ് സ്ഥലവും വീടും ഈടുവെച്ചിട്ടുണ്ടായിരുന്നു.
2019-ല്‍ വായ്പ തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞു.ഇതിനിടയില്‍ ഏക മകളെ വിവാഹം ചെയ്ത് അയച്ചു. 2020-ല്‍ സംഘം കേസ് കൊടുത്തു. 2022-ല്‍ ജപ്തിയിലേക്ക് കടന്നു. ഇന്നലെ ജീവനക്കാര്‍ സ്ഥലത്തെത്തി വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചു. ഇവര്‍ പോയതിനുശേഷം കാര്‍ത്തികേയന്റെ സഹോദരന്‍ രാജുവിന്റെ മകന്‍ രാജേഷ് പ്രസാദ് വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാര്‍ത്തികേയന് വീടിനോടുചേര്‍ന്ന് ചായക്കടയും ഉണ്ടായിരുന്നു. ഇതില്‍നിന്നുള്ള ചെറിയ വരുമാനം കൊണ്ടും ഓട്ടോ ഓടിച്ചുമാണ് കഴിഞ്ഞിരുന്നത്. ഭാര്യയ്ക്ക് രണ്ടാഴ്ചമുമ്പ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചിരുന്നു.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha






















