ആയിരക്കണക്കിന് ഏക്കറോളം കൈവശം വയ്ക്കുന്ന സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകൾക്ക് സർക്കാരിന്റെ കനിവ്; തോട്ടം മേഖലയുടെ നികുതി ഒഴിവാക്കി കൊണ്ടുളള ബില്ലില്‍ ഒപ്പ് വച്ച് ഗവര്‍ണര്‍;തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും ഇനി വേണ്ട

ഒടുവിൽ നിർണായകമായ ആ ബില്ലിൽ ഒപ്പുവച്ച് ഗവർണർ. അങ്ങനെ ആ ബില്ലും പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ കുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലവില്‍ വന്നിരിക്കുന്നത്. നമുക്കറിയാം ഇപ്പോഴത്തെ ഈയൊരു സാഹചര്യത്തിൽ പൊതുജനത്തിന് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതിനിടയിലാണ് തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. തോട്ടം മേഖലയിൽ പ്രതിസന്ധികൾ നേരിടുന്നുണ്ട്.
ഈ ഘട്ടത്തിലാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്. ആയിരക്കണക്കിന് ഏക്കറോളം കൈവശം വയ്ക്കുന്ന സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകൾക്ക് വേണ്ടിയാണ് സർക്കാർ ഈ കനിവ് കാണിക്കുന്നത് എന്നത് അതിശയിപ്പിക്കുകയാണ്. കേരളത്തിന് മുന്നോട്ട് പോകണമെങ്കിൽ നികുതി പരിഷ്കരണങ്ങള്‍ വേണെമെന്ന് പറഞ്ഞ് സാധാരണക്കാരെ പിഴിയുന്ന സർക്കാരാണ് ഇപ്പോൾ മുതലാളിമാർക്ക് അനുകൂലമായ ഈയൊരു പരിഷ്കാരത്തിലേക്ക് എത്തിയിരിക്കുന്നത് എന്നത് വിരോധാഭാസം തന്നെയാണ്.
ഗവർണർ ഒപ്പിട്ട ഈ ഒരു ബില്ല് പ്രാബല്യത്തിൽ വന്നതോടെ സർക്കാരിനെതിരെയുള്ള മുറുമുറുപ്പുകളും വിമർശനങ്ങളും വർദ്ധിക്കുകയാണ്. തീർച്ചയായിട്ടും സർക്കാരിന് മുട്ടൻ പണി തന്നെയാണ് ഈ ബില്ലിലൂടെ വരാൻ പോകുന്നത്. കുടിവെളളം മുതല്‍ ഇന്ധനം വരെയുളളവയുടെ വില കുത്തനെ കൂട്ടി. എന്നിട്ട് പൊതുജനത്തോട് സഹകരിക്കാന്‍ അപേക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തോട്ടം മേഖല ആകെ നഷ്ടത്തിലാണെന്നായിരുന്നു ഉടമകൾ വാദിച്ചത്. ഇവരുടെ വാദം അംഗീകരിച്ച് തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ 2018ല്‍ തീരുമാനിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ബില്ലിലാണ് ഗവര്‍ണര്‍ അടുത്തിടെ ഒപ്പുവച്ചത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . മാത്രമല്ല മറ്റ് രണ്ട് വന്‍ ഇളവുകള്‍ സര്‍ക്കാര്‍ തോട്ടം ഉടമകള്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നാമത്തേത് കാര്‍ഷികാദായ നികുതിക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തി. തോട്ടങ്ങളില്‍ നിന്ന് മുറിക്കുന്ന റബ്ബര്‍ മരങ്ങള്‍ക്ക് പണം അടയ്ക്കണമെന്ന സിനിയറേജ് വ്യവസ്ഥ റദ്ദ് ചെയ്തു.ഹാരിസണ്‍ മലയാളം ലിമിറ്റഡ് ,അത് പോലെത്തന്നെ സര്‍ക്കാര്‍ തന്നെ അവകാശം ഉന്നയിച്ച് കേസ് നടത്തി വരുന്ന തോട്ടങ്ങള്‍ക്ക് ഈ ഇളവ് കിട്ടുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
കാപ്പി, ഏലം, റബ്ബര്‍, തേയില, കൊക്കോ ഉള്‍പ്പെടെയുളള തോട്ട വിഷകള്‍ക്ക് ഹെക്ടറിന് 700 രൂപ കേരളം തോട്ടം നികുതി ഈടാക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നികുതിയെന്ന പേരിൽ തോട്ടം നികുതി പിന്‍വലിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടം മേഖലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി സ്വീകരിച്ചത്. ഇതേ കമ്മീഷന്‍റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങളിലെ തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം.
മുഖ്യമന്ത്രി ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ നല്‍കിയ ഉറപ്പ് എന്നത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ പൊളിച്ചു മാറ്റി പുതിയവ നിര്‍മിക്കുമെന്നാണ്. ഇതിന് വേണ്ടി സ്ഥലവും ചെലവിന്‍റെ പകുതിയും തോട്ടമുടമകള്‍ വഹിക്കുമെന്നും ബില്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ നികുതി ഇളവുകളുടെ നേട്ടമെല്ലാം ഉടമകളുടെ കൈകളിലെത്തുന്നുണ്ട് .പക്ഷേ അങ്ങനെ വന്നിട്ടും തോട്ടം തൊഴിലാളികളുടെ ദുരിതജീവിതത്തിന് യാതൊരു തരത്തിലുള്ള വ്യത്യാസവുമില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഇവരടക്കമുളള ജനത്തോട് പ്രതിസന്ധി പരിഹാരത്തിനായി നികുതി വര്‍ദ്ധനയുമായി സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha






















