പ്രവര്‍ത്തന സമയം കഴിഞ്ഞും ബാറില്‍ മദ്യപിച്ച് ബഹളം, പുറത്താക്കിയ വിരോധത്താല്‍ ഹോട്ടലിൽ ജീവനക്കാരെ അടിച്ചു പരിക്കേല്പിച്ചു, പത്തനംതിട്ട അടൂരിൽ ഹോട്ടലിൽ ജീവനക്കാരെ മര്‍ദ്ദിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നുപേരെ സാഹസികമായി പിടികൂടി പൊലീസ്

പത്തനംതിട്ടയിൽ പ്രവര്‍ത്തന സമയം കഴിഞ്ഞും ബാറില്‍ മദ്യപിച്ച് ബഹളം വച്ചവരെ പുറത്താക്കിയ വിരോധത്താല്‍ ഹോട്ടലിൽ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാ ഭവനം എസ്. സൂരജ് (28), പാറക്കൂട്ടം കല്ലുവിളയില്‍ ഭാസ്കരന് (42), പാറക്കൂട്ടം ഷൈജു ഭവനം സി. ഷൈജു (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് രാത്രിയിൽ അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രവര്‍ത്തന സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം വച്ചവരെ പുറത്താക്കിയ വിരോധത്താല്‍, സൂപ്പര്‍വൈസറെയും ജീവനക്കാരായ രണ്ടുപേരെയും ദേഹോപദ്രവമേല്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
ബൈക്കുകളിലും കാറിലുമായി വീടുകളിലേക്ക് പോകുകയായിരുന്ന സൂപ്പര്‍വൈസര്‍ ബൈജുവിനെയും മറ്റ് ജീവനക്കാരുമായ ധനേഷ്, ഗൗതം എന്നിവരെയും വടി കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേല്പിച്ചതായാണ് കേസ്. വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha






















