കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞയാളെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി...

ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞയാളെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. തലക്കോട് വെള്ളാപ്പാറ പതിയില്‍ ശശിയെയാണ് (64) വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ നിലയില്‍ ഇന്നലെ രാവിലെ കണ്ടത്.
ബുധനാഴ്ച വൈകുന്നേരം പോളിഷിങ് ജോലി കഴിഞ്ഞെത്തിയ ഭാര്യ ശോഭനയുമായി (54) തര്‍ക്കമുണ്ടാവുകയും പിന്നില്‍ ഒളിപ്പിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടി പരിക്കേല്‍പിച്ചശേഷം കടന്നുകളയുകയും ചെയ്തു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ശോഭനയെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. ശശിക്കായി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടത്.
അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഊന്നുകല്‍ പൊലീസിന് കൈമാറി. തലക്ക് പരിക്കുള്ള ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോഭന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
0
https://www.facebook.com/Malayalivartha






















