ഇറക്കുമതി കടലാസിനോട് അകലംചൊല്ലി പത്രലോകം കേരളത്തിന്റെ സ്വന്തം കടലാസിലേക്ക്....11 പത്രം കെപപിഎല്ലിലെ ന്യൂസ് പ്രിന്റില്‍, ദിവസം ഉല്‍പ്പാദിപ്പിക്കുന്നത് 175ടണ്‍ കടലാസ്

ഇറക്കുമതി കടലാസിനോട് അകലംചൊല്ലി പത്രലോകം കേരളത്തിന്റെ സ്വന്തം കടലാസിലേക്ക്....11 പത്രം കെപപിഎല്ലിലെ ന്യൂസ് പ്രിന്റില്‍, ദിവസം ഉല്‍പ്പാദിപ്പിക്കുന്നത് 175ടണ്‍ കടലാസ്.
ദേശാഭിമാനിയടക്കം വെള്ളിയാഴ്ച രാജ്യത്തിറങ്ങിയ 11 പത്രങ്ങള്‍ അച്ചടിച്ചത് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) ഉല്‍പ്പാദിപ്പിച്ച കടലാസിലാണ്.
ഇംഗ്ലീഷ് പത്രങ്ങളായ ദ ഹിന്ദുവും ബിസിനസ് സ്റ്റാന്‍ഡേര്‍ഡും ആറ് മലയാള പത്രങ്ങളും കെപിപിഎല്‍ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങി. കൂടെ രണ്ട് തെലുങ്ക് പത്രങ്ങളും ഒരു തമിഴ് പത്രവും.ഇറക്കുമതി ചെയ്യുന്ന കടലാസിനേക്കാള്‍ വിലകുറവാണ്. കൂടാതെ അവ സൂക്ഷിക്കാനുള്ള ഗോഡൗണുകള്‍ക്കുള്ള വാടകയും ഒഴിവാക്കാനാകും..
ഹിന്ദി പത്രങ്ങളടക്കം ന്യൂസ്പ്രിന്റിനായി കെപിപിഎല്ലിനെ സമീപിച്ചിരിക്കുകയാണ്. കൂടുതല്‍ പത്രങ്ങളുമായി വൈകാതെ കരാറിലെത്തിയേക്കും.
ഒരുദിവസം കെപിപിഎല്ലില്‍ നിര്‍മിക്കുന്നത് ശരാശരി 175 ടണ്‍ കടലാസാണ്. ആഴ്ചകള്‍ക്കകം പ്രൊഡക്ഷന്‍ പ്ലാന്റിന്റെ പരമാവധി ശേഷിയായ 320 ടണ്ണിലേക്ക് നിര്‍മാണമെത്തും
"
https://www.facebook.com/Malayalivartha






















