പ്രധാനമന്ത്രി നരേന്ദ്രമോദി എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ മുംബൈയിൽ സംഭവിച്ചത്! ദാരിദ്ര്യം ചക്രവർത്തി കാണാതിരിക്കാനുള്ള ശ്രമം; ദൃശ്യങ്ങളടക്കം പുറത്ത് വിട്ട് കോൺഗ്രസ്സ്; വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ച് അധികൃതർ; ഈ പണി വേണമായിരുന്നോ?

പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയെ ഞെട്ടിച്ച് ആ നടപടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിൽ ചേരികൾ മറച്ച് വച്ചിരിക്കുകയാണ്. കോൺഗ്രസ്സാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ദാരിദ്ര്യം ചക്രവർത്തി കാണാതിരിക്കാനുള്ള ശ്രമമാണ് എന്ന ക്യാപ്‌ഷനോടെയാണ് കോൺഗ്രസ് വിമർശനമുന്നയിച്ചിരിക്കുന്നത്. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ച് വച്ചിരിക്കുന്നതാണ് ആ നടപടി.
ദൃശ്യങ്ങൾ അടക്കം കോൺഗ്രസ് പുറത്തുവിട്ടിരിക്കുകയാണ്. മുമ്പ് ജി 20 ഉച്ചകോടിയോട് ബന്ധപ്പെട്ടും മുംബൈയിലെ ചേരികൾ മറച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു . ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രാവഴിയിലുള്ള ചേരികളാണ് മറച്ച് വച്ചത്. സ്വാഗത ബോർഡുകളും പച്ചനെറ്റും കൊണ്ട് ചേരികൾ മറക്കുകയായിരുന്നു. ഇത് വിവാദമായപ്പോൾ സൗന്ദര്യവത്കരണത്തിന്റെ മുന്നോടിയായി ചെയ്‌തെന്നാണ് ന്യായീകരണം. വന്ദേ ഭാരത് ട്രെയിനുകളും ഇൻഫ്രാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുവാനാണ് അദ്ദേഹമെത്തുന്നത്.
https://www.facebook.com/Malayalivartha






















