രാജ്യത്തെ ഒമ്പതാമത്തെ വന്ദേ ഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിക്കും; മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിനും മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിനും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

വന്ദേ ഭാരത് ട്രെയിനുകളും ഇൻഫ്രാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുവാനിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണ പ്രധാനമന്ത്രി മുംബൈയിലെത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. . മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിനും മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിനും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.
മുംബൈയിലെ മാറോളിൽ അൽജാമിയ-തുസ്-സൈഫിയയുടെ (ദ സൈഫീ അക്കാദമി) പുതിയ കാമ്പസിന്റെ ഉദ്ഘാടനവും മോദി ചെയ്യും . ദാവൂദി ബോറ കമ്മ്യൂണിറ്റിയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് അൽജാമിയ-തുസ്-സൈഫിയ.മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിൻ രാജ്യത്തെ ഒമ്പതാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. പുതിയ ട്രെയിൻ മുംബൈയ്‌ക്കും സോലാപൂരിനും ഇടയിലുള്ള യാത്ര എളുപ്പമാക്കും .
സോലാപൂരിലെ സിദ്ധേശ്വർ, അക്കൽകോട്ട്, തുൾജാപൂർ, സോലാപൂരിനടുത്തുള്ള പണ്ഡർപൂർ, പൂനെയ്‌ക്കടുത്തുള്ള അലണ്ടി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഇതിലൂടെ എളുപ്പമാകും.മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിൻ രാജ്യത്തെ പത്താമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
നാസിക്കിലേക്കും തീർഥാടന കേന്ദ്രങ്ങളായ ത്രയംബകേശ്വർ, സായിനഗർ ഷിർദി, ഷാനി സിംഗനാപൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഖകരമാക്കും. സിഎസ്ടി ഏരിയയിലും അന്ധേരിയിലും 2.45 നും 6.30 നും ഇടയിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആണ് നിയന്ത്രണം.
https://www.facebook.com/Malayalivartha






















