Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

കേരളത്തിലെ ജനങ്ങളെ ചതിച്ച് പിണറായി സർക്കാർ... ഒരു മുഴം കയറെടുത്തോ.. ഈ കൊടും ചതി വേണ്ടായിരുന്നു

10 FEBRUARY 2023 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളും കടത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പമുണ്ടെങ്കിലും കടം വാങ്ങി ചെലവ് കഴിക്കുന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങൾക്കും ഇവരുടെ വായ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.

രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുകടം അഞ്ചുലക്ഷം കോടി രൂപയ്‌ക്കടുത്താകുമെന്ന്‌ ബജറ്റ്‌ രേഖയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ, റവന്യു വരുമാനം 1,69,930 കോടി രൂപ മാത്രമായിരിക്കും. കടവും സംസ്‌ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 34.60 ശതമാനമാക്കി കുറയ്‌ക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കേരളത്തിനാകട്ടെ കടം കിട്ടിയില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വികസനാവശ്യത്തിന് വേണ്ടിയോ ഉൽപാദനക്ഷമമായ കാര്യങ്ങൾക്ക് വേണ്ടിയോ കടം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിന്റേത്. കാരണം, കടത്തിന്റെ പരമാവധി പരിധിയിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് കടത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടവും.

കടമെടുക്കാനുള്ള അവസരം മുടങ്ങിയാൽ അന്ന് തകിടം മറിയും സാമ്പത്തിക കാര്യങ്ങളിലുള്ള സംസ്ഥാന സർക്കാരിന്റെ ട്രപ്പീസു കളി. കടമില്ലെങ്കിൽ കേരളമില്ല എന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. റവന്യുകമ്മി 1.79 ശതമാനമായും ധനകമ്മി മൂന്നു ശതമാനമായും കുറയ്‌ക്കുമെന്നും ബജറ്റിനൊപ്പം നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക നയരേഖ പറയുന്നു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന 2021-22-ൽ കേരളത്തിന്റെ വായ്‌പ 3,35,641.15 കോടി രൂപയായിരുന്നു. ഇത്‌ ജി.എസ്‌.ഡി.പിയുടെ 37.01 ശതമാനം വരും. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ കടം 3,70,342.32 കോടിയിലും 2025-26-ൽ 4,95,732.26 കോടിയുമാകും. ഇത്‌ ജി.എസ്‌.ഡി.പിയുടെ യഥാക്രമം 37.01, 34.60 ശതമാനമാണ്‌.

സംസ്ഥാന സർക്കാരുകൾ വികസന കാര്യങ്ങൾക്ക് കടമെടുക്കുന്നതിൽ വലിയ അപാകതയൊന്നും ആർക്കും കാണാനാകില്ല. കടമെടുക്കാതെ മുന്നോട്ട് പോകാൻ ഒരു സംസ്ഥാനത്തിനും കഴിയുന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളത്. എന്നാൽ റവന്യൂ വരുമാനം പഴയ കാലങ്ങളിലേതുപോലെ തന്നെ ആനുപാതിക വളർച്ച രേഖപ്പെടുത്താതെ നിലനിൽക്കുകയും ചെലവുകൾ, പ്രത്യേകിച്ച് ഉൽപാദനപരമല്ലാത്ത ചെലവുകൾ വലിയ തോതിൽ വർധിക്കുകയും ഇത് തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി വായ്പയെ ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം ഉദിക്കുന്നത്.

കടം പെരുകുന്നുണ്ടെങ്കിലും ആഭ്യന്തര വളർച്ച കൂട്ടി അതിന്റെ സമ്മർദം കുറയ്‌ക്കുകയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ നയരേഖ വ്യക്‌തമാക്കുന്നു. ഈ കാലയളവിൽ റവന്യു വരുമാനത്തിലും വലിയ വർധനയുണ്ടാകുമെന്ന്‌ രേഖ പ്രതീക്ഷ വയ്‌ക്കുന്നുണ്ട്‌. കേരളം ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന വായ്പകളിൽ ഏതാണ്ട് 80 ശതമാനത്തിന് മുകളിൽ ഉൽപാദനക്ഷമമല്ലാത്ത ദൈനം ദിന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്.

അതു തന്നെയാണ് കേരളത്തിന്റെ കടമെടുപ്പിൽ വലിയ ആധി സൃഷ്ടിക്കുന്നതും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത്. ചെറിയ പലിശയ്ക്ക് കെട്ടുപാടുകളില്ലാത്ത വിദേശ വായ്പകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് കേരള സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്.

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രേഖയും അടിസ്ഥാനമാക്കിയത് വിദേശത്തു നിന്നടക്കമുള്ള വായ്പയെയാണ്. സംസ്ഥാനത്തിന്റെ തനതു വരുമാനം കൊണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും വികസന രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്‌ഥാനത്ത്‌ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്‌ മിതകാല സാമ്പത്തിക നയരേഖ സമ്മതിക്കുന്നു. വരുന്ന സാമ്പത്തിക വർഷം റവന്യുവരുമാനം കൂട്ടി ഇത്‌ പരിഹരിക്കാനാണു ലക്ഷ്യമിടുന്നത്‌. ജി.എസ്‌.ടി. ഉൾപ്പെടുന്ന സംസ്‌ഥാനത്തിന്റെ തനത്‌ നികുതി വരുമാനത്തിൽ 16 ശതമാനത്തോളം വളർച്ചയും പ്രതീക്ഷിക്കുന്നു.

ജി.എസ്‌.ടി. പിരിവ്‌ നല്ല രീതിയിൽ നടക്കുന്നതുകൊണ്ട്‌ കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതത്തിലും വർധന പ്രതീക്ഷിക്കുന്നു. ഈ രീതിയിൽ മുന്നോട്ടുപോകാനായാൽ കേന്ദ്ര നടപടികൾ മൂലം സംസ്‌ഥാനത്തിനുണ്ടാകുന്ന ധനനഷ്‌ടം ഒരുപരിധി വരെ പരിഹരിക്കാനാകും. കേരളം രൂപീകരിച്ച ശേഷം ആദ്യ സർക്കാരിന്റെ കാലത്ത് 34 കോടി രൂപയായിരുന്നു പൊതുകടം.

ഇപ്പോൾ അത് 3.57 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളത്. വികസനത്തിന്റെ കാര്യത്തിലടക്കം എല്ലാ മേഖലകളിലും വലിയ തോതിലുള്ള വളർച്ചയുണ്ടായി. കൈയിലുള്ളതും കടം വാങ്ങിയതുമായ പണം ചെലവഴിച്ചുകൊണ്ട് തന്നെയാണ് ഈ വികസനം കേരളം നേടിയെടുത്തത്.

സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരമായി ചില നടപടികളും സാമ്പത്തിക നയരേഖ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. തൊഴിൽ സൃഷ്‌ടിക്കാൻ ഉൽപ്പാദനമേഖലയ്‌ക്ക്‌ കൂടുതൽ ഊന്നൽ നൽകണം. കാർഷിക അനുബന്ധ മേഖലകൾക്ക്‌ മൂല്യവർധനത്തിലൂടെ പ്രത്യേക ഊന്നൽ നൽകണം.
വ്യവസായങ്ങൾ, സംരംഭങ്ങൾ, എം.എസ്‌.എം.ഇകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പ്രത്യേക ഊന്നൽ നൽകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 minutes ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (12 minutes ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (20 minutes ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (36 minutes ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (48 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (1 hour ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (1 hour ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (1 hour ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (1 hour ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (2 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (2 hours ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (3 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (3 hours ago)

Malayali Vartha Recommends