പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്... പ്രതിയെ കോടതി 14 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കിളിമാനൂര്‍ പുതിയ കാവ് പൊതുമാര്‍ക്കറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. സ്‌കൂള്‍വിട്ട ശേഷം വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുവരികയായിരുന്നു. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയെ തടഞ്ഞുനിറുത്തിയത്.
പിന്നീട് പ്രതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലിലെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















