ഭക്ഷണ അലര്‍ജി മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

മൈദ, ഗോതമ്പ് എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണ അലര്‍ജി മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്. പെറോട്ട കഴിച്ചത് മൂലമുണ്ടായ അലര്‍ജി മൂലം ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവേയായിരുന്നു മരണം. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നയന്‍മരിയ.
കുട്ടിയ്ക്ക് മൈദ, ഗോതമ്പ് എന്നിവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ട് എന്നാണ് വിവരം. എന്നാല്‍ അടുത്തിടെ സ്ഥിതി ഭേദപ്പെട്ടതോടെ വീണ്ടും ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പെറോട്ട കഴിച്ചതിന് പിന്നാലെ വീണ്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്കും ആരോഗ്യസ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേയ്ക്കും മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha






















