റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍... രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം

കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് ഇ പി ജയരാജന്‍. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല.
മനപ്പൂര്‍വ്വം വേട്ടയാടുന്നെന്നും ഇ പി ആരോപിച്ചു.റിസോര്‍ട്ടുമായി ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ സംസ്ഥാന സമിതിയിലാണ്. വന്‍ വിവാദമായപ്പോള്‍ ഇടവേളക്ക് ശേഷം ഇ പി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
സംസ്ഥാന സമിതിയിലുയര്‍ന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നല്‍കാനായിരുന്നു സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറിച്ചും വികാരാധീനനായും ഇ പി മുന്‍ നിലപാട് വ്യക്തമാക്കി. വേട്ടയാടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇ പിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം.
പിബി അംഗങ്ങളുള്‍പ്പെട്ട രണ്ടംഗ സമിതി വരും. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. വാര്‍ത്ത ചോര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണമുണ്ടെന്നാണ് വിവരം. പരാതി ഉന്നയിച്ചപ്പോള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പി ജയരാജനോട് പറഞ്ഞിരുന്നത്. രണ്ട് മാസമായിട്ടും ഇതിന് പി ജയരാജന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha






















