74 കാരിയെ 57 കാരന്‍ പീഡിപ്പിച്ചു... ഗുരുതര രക്തസ്രാവവുമായി വൃദ്ധ ചികിത്സയ്ക്ക് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്

വിതുരയില്‍ 74 കാരിയെ ക്രൂരമായി പീഡിപ്പിച്ച 57 കാരനെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാര്‍ സ്വദേശി ഉണ്ണി ആണ് പിടിയിലായത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി ആണ് ഇയാളെ വിതുര പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ആണ് കേസിന് ആസ്പദമായ സംഭവം.
അയല്‍പക്കത്ത് ആളില്ല എന്ന് മനസ്സിലാക്കി രാവിലെ 10 മണിയോടെ കല്ലാര്‍ സ്വദേശിയായ 74 കാരിയുടെ വീട്ടില്‍ മദ്യപിച്ച് എത്തിയ ഉണ്ണി ഇവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വീട്ടിലെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് വിതുര പൊലീസ് പറഞ്ഞു. വൃദ്ധ വീട്ടില്‍ തനിച്ചാണ് താമസം. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആണ് പ്രതി പോയത്. അവശയായ വൃദ്ധ പ്രതിയെ ഭയന്ന് സംഭവം ആരോടും പറയാതെ വിതുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അമിതമായ രക്തസ്രാവവുമായി ചികില്‍സ തേടിയ വൃദ്ധയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്ടര്‍ ഉടന്‍ വിതുര പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ എത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. രാത്രിയോടെ പ്രതിയായ ഉണ്ണിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്ക് എതിരെ ഇതിന് മുന്‍പ് സ്ത്രീകളെ ശല്യം ചെയ്തതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ മുന്‍പ് അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണ് എന്ന് വിതുര പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















