കണ്ണീരോടെ ... ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

ഭക്ഷണ അലര്‍ജി... ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.
വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടര്‍ന്നാണ് അലര്‍ജിയുണ്ടായത.് മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലര്‍ജിക്ക് കാരണമാകാറുണ്ടെന്നു ബന്ധുക്കള്‍ .
മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിച്ച് മുന്‍പ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ടായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതെന്നാണ് സൂചനകള്‍. കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയോടെ ജീവന്‍ നഷ്ടമായി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നയന്‍മരിയ.
https://www.facebook.com/Malayalivartha






















