Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം

റിസോര്‍ട്ട് വിവാദം പോയ പോക്ക്... എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും എതിരായ ആരോപണങ്ങള്‍ പാര്‍ട്ടി തന്നെ അന്വേഷിക്കുന്നു; സംസ്ഥാന സമിതിയില്‍ ഇ.പിയും പി.ജയരാജനും തമ്മില്‍ വാക്കേറ്റം; തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇപി ജയരാജന്‍

11 FEBRUARY 2023 08:55 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ റിസോര്‍ട്ട് വിവാദം വീണ്ടും ചൂട് പിടിക്കുകയാണ്. പാര്‍ട്ടി തന്നെ അന്വേഷണം പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കും. അന്വേഷണ സമിതി അംഗങ്ങളെ ഉടനെ തീരുമാനിക്കും.

അതേസമയം സംസ്ഥാന സമിതിയില്‍ ഇ.പിയും പി.ജയരാജനും തമ്മില്‍ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇ.പി.ജയരാജന്‍ സമിതിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരെ പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചത്.

പിന്നാലെ, പി.ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികള്‍ പാര്‍ട്ടിക്കു ലഭിച്ചു. ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അപ്രതീക്ഷിതമായാണ് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചത്. പാര്‍ട്ടി നേതാക്കള്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം.

പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. തെറ്റു ചെയ്താല്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.പി.ജയരാജന്റെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി.ജയരാജന്‍ ആരോപിച്ചിരുന്നു. റിസോര്‍ട്ട് നിര്‍മാണ സമയത്തുതന്നെ ആരോപണം ഉയര്‍ന്നിരുന്നതായും പി.ജയരാജന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ മുതിര്‍ന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചു. റിസോര്‍ട്ട് വിവാദം ഏറെക്കാലം മുന്‍പേ പാര്‍ട്ടി ചര്‍ച്ച ചെയ്തു തള്ളിയതാണെങ്കിലും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ് വിവാദം സംസ്ഥാന കമ്മിറ്റിയിലെത്തിച്ചത്.

ഏറെ നാളായി പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു പി. ജയരാജന്‍. കഴിഞ്ഞ സിപിഎം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി.ജയരാജന്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്. ഏറെ നാളായി ഇ.പി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു.

പാര്‍ട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അകല്‍ച്ചയ്ക്കു കാരണമെന്നായിരുന്നു വ്യാഖ്യാനം. പി. ജയരാജന്‍ പരാതി ഉന്നയിച്ചതിനു ശേഷമാണ് ഇ.പി പാര്‍ട്ടി പരിപാടികളില്‍ സജീവമായത്.

അതേസമയം തനിക്കെതിരായ പി. ജയരാജന്റെ സാമ്പത്തിക ആരോപണത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ മറുപടി നല്‍കി ഇ.പി. ജയരാജന്‍. വ്യക്തിപരമായി ഇല്ലാതാക്കാനാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും ആരോപണം ആസൂത്രിതമാണെന്നും ഇ.പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ വിശദീകരിച്ചു. ആരോപണവും ഇത് ഉന്നയിക്കാന്‍ ഇടയായ സാഹചര്യവുമടക്കം എല്ലാ വിഷയങ്ങളും പരിശോധിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

കഴിഞ്ഞ സംസ്ഥാന സമിതിയിലായിരുന്നു ഇ.പി. ജയരാജനെതിരായി പി. ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസമായി നടന്നുവരുന്ന സംസ്ഥാന സമിതിയുടെ അവസാന സെഷനിലായിരുന്നു ഇ.പി. ജയരാജന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (10 minutes ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (26 minutes ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (34 minutes ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (41 minutes ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (49 minutes ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (2 hours ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (2 hours ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (2 hours ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (3 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (3 hours ago)

Malayali Vartha Recommends