Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം

ബൈഡന്‍ ഒന്നുമാലോചിച്ചില്ല... ചൈനീസ് ബലൂണ്‍ ഉണ്ടാക്കിയ കോളിളക്കത്തിന് ശേഷം അമേരിക്കന്‍ ആകാശത്ത് അജ്ഞാത പേടകം; അജ്ഞാത പേടകത്തെ യുദ്ധവിമാനത്തില്‍ നിന്ന് വെടിവെച്ച് വീഴ്ത്തി; 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നിര്‍ണായക നീക്കം

11 FEBRUARY 2023 09:12 AM IST
മലയാളി വാര്‍ത്ത

ചൈനയുടെ ബലൂണ്‍ കാരണം അമേരിക്കയും ചൈനയുമായുണ്ടായിരുന്ന ഉറ്റ ബന്ധത്തിന് ഇടിവ് പറ്റി. അതിന് പിന്നാലെ ഇപ്പോഴിതാ ചൈനയെ ഞെട്ടിപ്പിച്ച് അമേരിക്കന്‍ ആകാശത്ത് പേടകം കണ്ടെത്തി. തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങളില്‍ അമേരിക്ക തികച്ചും ഞെട്ടലിലാണ്. അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനത്തില്‍ നിന്നാണ് വെടിവെച്ച് വീഴ്ത്തിയത്.

അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം. ഹൈ ആള്‍ട്ടിറ്റിയൂഡ് ഒബ്‌ജെക്ട് എന്ന് മാത്രമാണ് പെന്റഗണ്‍ ഇതേക്കുറിച്ച് പറഞ്ഞത്. 40000 അടി ഉയരത്തില്‍ അലാസ്‌ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം.

വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പേടകം വെടിവെച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാന്‍ പെന്റഗണ്‍ ഇതുവരെ തയ്യാറായിട്ടില്ല.

അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്. ഈ പേടകം ആരുടേതെന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈയിടെ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയ ശേഷം നടന്ന ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.

അതേസമയം ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകള്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാം, തായ്വാന്‍, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താനും ചൈന ബലൂണുകള്‍ പറത്തിയിരുന്നു. ചൈനയുടെ തെക്കന്‍ തീരത്തുള്ള ഹൈനാന്‍ പ്രവിശ്യയില്‍ നിന്നാണ് പ്രതിരോധ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും അമേരിക്കന്‍ മാദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടെ എയര്‍ഫോഴ്സിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ബലൂണുകള്‍ അഞ്ച് ഭൂഖണ്ഡങ്ങളിലും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ ചാരബലൂണ്‍ യുഎസ് സെന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു. യുദ്ധവിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് ബലൂണ്‍ വെടിവെച്ചിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സൈന്യം കഴിഞ്ഞദിവസം പുറത്തുവിട്ടു. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണ്‍ ഗതിമാറി അമേരിക്കയില്‍ എത്തിയതാണ് എന്നായിരുന്നു ചൈനയുടെ വിശദീകരണം. ബലൂണ്‍ തകര്‍ത്തതിന് പിന്നാലെ അനിവാര്യാമായ തിരിച്ചടി നല്‍കുമെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നു.

ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു. ബലൂണിനെ ചൊല്ലിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

നിരീക്ഷണ വിദ്യകളുടെ തലതൊട്ടപ്പന്‍ എന്ന് പറയാവുന്നതാണ് ചാര ബലൂണുകള്‍. യുദ്ധ കാലഘട്ടങ്ങളില്‍ ചാരപ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചത് ഇവരായിരുന്നു. ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോണ്‍ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും അവയ്ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള നിരീക്ഷണ ഉപകരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ നിര്‍മാണ ചെലവു വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (9 minutes ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (25 minutes ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (33 minutes ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (40 minutes ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (48 minutes ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (2 hours ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (2 hours ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (2 hours ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (3 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (3 hours ago)

Malayali Vartha Recommends